Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഷുവിനുപോലും ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ

വിഷുവിനുപോലും ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിഷുവിനുപോലും ശമ്പളം നൽകാത്തതിനാൽ കെഎസ്ആർടിസി ജീവനക്കാരും കുടുംബങ്ങളും ദുരിതത്തിൽ. കോഴിക്കോട് ടെർമിനലിനുമുന്നിൽ കെഎസ്ആർടിഇഎ (സിഐടിയു) അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി.

സർക്കാർ 30 കോടി നൽകിയിട്ടും ശമ്പളം നൽകാൻ മാനേജ്‌മെന്റും വകുപ്പ് മന്ത്രിയും ഇടപെടുന്നില്ലെന്നു ജീവനക്കാർ പറഞ്ഞു.

എല്ലാ മാസവും അഞ്ചിനു മുൻപ് ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. അതു കെഎസ്ആർടിസി നിരന്തമായി ലംഘിക്കുകയാണ്. ഇതിനെതിരെ 28ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ആറു യൂണിറ്റുകളിലും സമരം നടന്നു. തൊട്ടിൽപ്പാലത്ത് സംസ്ഥാന സെക്രട്ടറി പി.എ.ജോജോ ഉദ്ഘാടനം ചെയ്തു. താമരശ്ശേരിയിൽ സിഐടിയു ഏരിയ സെക്രട്ടറി ടി.സി.വാസു ഉദ്ഘാടനം ചെയ്തു.

മാവൂർ റോഡിലെ ബസ് ടെർമിനലിൽ നടന്ന സമരം സിഐടിയു ജില്ലാ സെക്രട്ടറി പി.കെ.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. നിരാഹാരമിരിക്കുന്ന എ.ഷാലിവനെ ഹാരാർപ്പണം നടത്തി. കെഎസ്ആർടിഇഎ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.റഷീദ്, ജില്ലാസെക്രട്ടറി എ.സി.അനൂപ്, വടക്കൻ മേഖല കൺവീനർ സി.എ.പ്രമോദ്കുമാർ, ടി.പി.നിസാർ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP