Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്ക; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം: തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ തലയിൽ ആറ് തുന്നിക്കെട്ടുകൾ

ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്ക; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം: തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ തലയിൽ ആറ് തുന്നിക്കെട്ടുകൾ

സ്വന്തം ലേഖകൻ

ആലങ്ങാട്: കടയുടെ മുന്നിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു മർദനമേറ്റു. അടിപിടിക്കിടെ തലയ്ക്ക് ഗുരുതര പരുക്കേറ്റ നീറിക്കോട് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായ പ്ലക്കാട്ടാംപിള്ളി വീട്ടിൽ പി.എ. അഖിലിനെ (36) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അഖിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തലയിൽ 6 തുന്നിക്കെട്ടുകൾ ഉണ്ട്.

ചായകുടിക്കാനായി കടയിലെത്തിയ അഖിലിനെ മദ്യപിച്ചെത്തിയ രണ്ടുപേർ ചേർന്നു മർദിക്കുകയായിരുന്നെന്നു പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ ബിനാനിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരപ്പണിക്കാരനായ അഖിൽ ചായ കുടിക്കുന്നതിനായി ചൊവ്വാഴ്ച വൈകിട്ടു കരിങ്ങാംതുരുത്ത് കവലയിൽ എത്തിയപ്പോഴാണു സംഭവം. കടകൾക്കു മുന്നിൽ ഇരുചക്ര വാഹനം പാർക്കു ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരുക്കേറ്റു കിടന്ന അഖിലിനെ നാട്ടുകാർ ചേർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP