Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പന്തൽ പണിക്കാരൻ ചമഞ്ഞ് മോഷണം; തട്ടിപ്പിന് ഇരയായവരെ കാണാതെ മുങ്ങി നടന്ന പ്രതി പിടിയിൽ

പന്തൽ പണിക്കാരൻ ചമഞ്ഞ് മോഷണം; തട്ടിപ്പിന് ഇരയായവരെ കാണാതെ മുങ്ങി നടന്ന പ്രതി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : വിവാഹ വീടുകളിൽ നിന്നും മണ്ഡപങ്ങളിൽ നിന്നും പന്തൽ പണിക്കാരനാണെന്ന വ്യാജേന പാത്രങ്ങളും വിലകൂടിയ വസ്തുക്കളും കവർച്ച ചെയ്തു മറിച്ചു വിൽക്കുന്ന മോഷ്ടാവ് അറസ്റ്റിൽ. പാലക്കാട് കല്ലേക്കാട് മേപ്പറമ്പ് വാരിയംപറമ്പ് സ്വദേശി രമേഷിനെയാണു (കണ്ണൻ46) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് ഇരയായവരെ കാണാതെ മുങ്ങി നടക്കലാണു പതിവ്. സ്റ്റേഷനിൽ നടക്കുന്ന ഒരു പരിപാടിയിലേക്കു പാത്രങ്ങൾ ആവശ്യമുണ്ടെന്ന വ്യാജേന രമേഷിനെ പാലക്കാട് നഗരത്തിലേക്കു തന്ത്രപരമായി വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ പരാതികൾ ഉണ്ടെന്ന വിവരം രമേഷ് അറിഞ്ഞിരുന്നില്ല.

ഇരുപതോളം വീടുകളിൽ നിന്നും മണ്ഡപങ്ങളിൽ നിന്നുമായി നൂറിലേറെ പാത്രങ്ങളും വസ്തുക്കളും ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കസേരകളും പാത്രങ്ങളും വാടകയ്ക്കു നൽകുന്ന സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇവിടെ പാചകക്കാരനാണെന്ന വ്യാജേനയാണു തട്ടിപ്പ്.

പാലക്കാട് സൗത്ത്, നോർത്ത്, കസബ, അഗളി, വാളയാർ സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്. വാളയാർ എസ്ഐ ആർ.രാജേഷിന്റെ നേതൃത്വത്തിൽ എഎസ്ഐ കെ.ജയകുമാർ, സിവിൽ പൊലീസ് ഓഫിസർ എം.ഷൈനി, കെ.പ്രവീൺ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നു തൊണ്ടി മുതലും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP