Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ വിദ്യാർത്ഥികൾ കളിയാക്കി; വെയിറ്റിങ് ഷെഡ്ഡിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ് യുവാവ്; പൊലീസ് പരിശോധന

സ്‌കൂൾ വിദ്യാർത്ഥികൾ കളിയാക്കി; വെയിറ്റിങ് ഷെഡ്ഡിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ് യുവാവ്; പൊലീസ് പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിനു മുന്നിലെ വെയിറ്റിങ് ഷെഡ്ഡിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. ബസിൽ വന്നിറങ്ങിയ ഒരാളാണ് ബോംബ് എറിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. വെയിറ്റിങ് ഷെഡിന് മുന്നിലിരുന്ന കുട്ടികൾ ബസിൽ നിന്ന് ഇറങ്ങിയയാളുടെ വേഷവിധാനത്തെ കളിയാക്കിയിരുന്നു. ഇതാണ് പ്രകോപനകാരണമെന്നാണ് സൂചന.

വെയിറ്റിങ് ഷെഡ്ഡിന് നേർക്ക് പെട്രോൾ ബോംബ് എറിഞ്ഞെങ്കിലും ഈ സമയം കുട്ടികൾ ഷിഡ്ഡിന് വെളിയിലായിരുന്നു. ഇതിന് കുറച്ചു സമയം മുമ്പ് ഇരു വിഭാഗം വിദ്യാർത്ഥികൾ റോഡിൽ അടികൂടിയിരുന്നു. അദ്ധ്യാപകരെത്തിയാണ് ഇവരെ ശാന്തരാക്കിയത്.

കഞ്ചാവ് സംഘങ്ങളുമായി ബോംബ് എറിഞ്ഞയാൾക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാട്ടാക്കടയിലേയും നെയ്യാർഡാമിലേയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP