Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പല്ലാരി മംഗലത്ത് വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച സംഭവം: നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു

പല്ലാരി മംഗലത്ത് വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച സംഭവം: നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: സഹോദരിയെ അസഭ്യം പറഞ്ഞുവെന്നാരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചു. അമ്മയുടേയും സഹോദരിമാരുടേയും മുന്നിലിട്ടാണ് യുവാവിനെ മർദ്ദിച്ചത്. എന്നാൽ മർദ്ദനം ഏറ്റ യുവാവായിരുന്നില്ല പെൺകുട്ടിയോട് മോശമായി പെരുമാറിയതെന്ന് മനസിലായതോടെ കേസ് ഒതുക്കാനുള്ള ശ്രമത്തിലാണ് പെൺകുട്ടിയുടെ ബന്ധുക്കൾ.

പരുക്കേറ്റ യുവാവ് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്. റഫീഖ്, റൗഫ്, മുഹമ്മദ്, മുജീബ് എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ വിളിച്ചുണർത്തി മർദിക്കുകയായിരുന്നു.

സംഭവത്തിൽ പങ്കില്ലെന്ന് മാതാവും പത്തും അഞ്ചും വയസുള്ള സഹോദരിമാരും യുവാവും കരഞ്ഞു പറഞ്ഞിട്ടും അക്രമി സംഘം വീട്ടിൽ കയറി മർദ്ദിച്ച് അവശനമാക്കുകയായിരുന്നു. സ്വാധീനം ചെലുത്തി കേസ് ഒതുക്കാനുള്ള ശ്രമമാണ് അക്രമികളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും പൊലീസ് കാര്യമായ ഇടപെടൽ നടത്തുനിന്നില്ലെന്നുമാണ് യുവാവിന്റെ വീട്ടുകാരുടെ പരാതി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP