Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്ത്രീകൾക്ക് ചെങ്കൽപ്പണിക്കും കടൽപ്പണിക്കും അൻപതു ശതമാനം സംവരണം വേണമെന്ന് വാദിക്കുമോ? വനിതാ ദിനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസംഗം വിവാദമായി

സ്ത്രീകൾക്ക് ചെങ്കൽപ്പണിക്കും കടൽപ്പണിക്കും അൻപതു ശതമാനം സംവരണം വേണമെന്ന് വാദിക്കുമോ? വനിതാ ദിനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസംഗം വിവാദമായി

അനീഷ് കുമാർ

കണ്ണൂർ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസംഗം വിവാദമാകുന്നു. കണ്ണൂർ പൊലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ നടത്തിയ പ്രസംഗമാണ് വിവാദമായത്. കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റിയിടെ നേതൃത്വത്തിൽ സമത-2022 എന്ന പേരിൽ അന്താരാഷ്ട്ര വനിത ദിനം ആചരിക്കുന്നതിന്റെ ഭാഗമായിരുന്നുപരിപാടി.

നമുക്ക് ഒരു പാട് ഐ.പി.എസ് വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിൽ പോലും ഐ.പി.എസിൽ താരതമ്യേന വനിത പ്രാതിനിധ്യം കുറവാണ്. ഈ ചടങ്ങിൽ ഒരു വനിതാ ഐ.പി. എസ് ഓഫിസറുണ്ടായിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആർ ഇളങ്കോ പറഞ്ഞു. ഈയടുത്ത് കാലത്താണ് വനിതകൾ പൊതു ഇടങ്ങളിൽ പ്രവർത്തനം കൂടുതൽ സജീവമാകുന്നത്.

പുരുഷനും വനിതകളും തുല്യരെന്ന് പറയുമ്പോഴും നാളെ ആരെങ്കിലും കടൽപ്പണിക്കോ കൽപ്പണിക്കോ വനിതകൾക്ക് അമ്പത് ശതമാനം സംവരണം വേണമെന്ന് വാദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആ വാദം മണ്ടത്തരമായിരിക്കും. സ്ത്രീ-പുരുഷ സമത്വം എന്നത് യാഥാർഥ്യബോധത്തോടെ സമീപിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

കോർപറേഷൻ കൗൺസിലർ എൻ സുകന്യ, മാധ്യമ പ്രവർത്തക ജസ്ന ജയരാജ്, ഷമി രയരോത്ത്, കെ.സി ലേഖ തുടങ്ങിയവർ സംസാരിച്ചു. ഇ.വി ജയശ്രി അധ്യക്ഷയായി. വിവിധ മേഖലകളിൽ അംഗീകാരം നേടിയ പൊലീസ് കുടുംബങ്ങളിലെ വനിതകളെ ചടങ്ങിൽ അനുമോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP