Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവേലിക്കരയിൽ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം; ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

മാവേലിക്കരയിൽ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം; ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാവേലിക്കരയിൽ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തിയ ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. തറിക്വിൽ ഗസ്സി (25), ഷാഹിൻ മണ്ഡൽ (31) എന്നിവരാണ് അറസ്റ്റിലായത്. 26നു രാത്രി ഒന്നിന് എസ്ഐ വർഗീസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് സൈക്കിളിലെത്തിയ പ്രതികൾ മോഷ്ടിച്ച വസ്തുക്കളുമായി പിടിയിലായത്.

സഞ്ചിയിൽനിന്ന് നിലവിളക്ക്, കിണ്ടി, താലം, കൈവിളക്ക് എന്നീ ഓട്ടുപകരണങ്ങളും ചുറ്റിക, കമ്പി തുടങ്ങിയവയും കണ്ടെത്തി. കുന്നംനമ്പ്യാർ വില്ലയിൽ വീടിന്റെ അടുക്കളവാതിൽ തകർത്തു പൂജാമുറിയിൽനിന്ന് മോഷ്ടിച്ചതാണ് ഓട്ടുപകരണങ്ങളെന്ന് പ്രതികൾ സമ്മതിച്ചു. ഉടമസ്ഥൻ ഡൽഹിയിലായതിനാൽ വീട് അടഞ്ഞു കിടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP