Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ചു മരിച്ച വയോധികയുടെ സ്വർണം കവർന്ന കേസ്; പരാതിയിൽ കണ്ണൂർ പൊലീസിന്റെ അന്വേഷണം

കോവിഡ് ബാധിച്ചു മരിച്ച വയോധികയുടെ സ്വർണം കവർന്ന കേസ്; പരാതിയിൽ കണ്ണൂർ പൊലീസിന്റെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ വയോധികയുടെ നാലുപവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ബന്ധുക്കൾ കണ്ണൂർ സിറ്റി പൊലിസിന് പരാതി നൽകി. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പള്ളിക്കുന്ന് സൗപർണിക അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സി.കെ പ്രേമലയതാ(85)ണ് കോവിഡ് മൂർച്ഛിച്ചു മരണമടഞ്ഞത്.

അവശയായ ഇവരെ മേലെചൊവ്വയിലെ മകളുടെ വീട്ടിൽ നിന്നും ചൊവ്വാഴ്‌ച്ച രാവിലെ മകളുടെ ഭർത്താവ് മനോമോഹനനാണ് ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ വൈകാതെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ ഇവരുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പായ്ക്കു ചെയ്താണ് പയ്യാമ്പലത്തേക്ക് സംസ്‌കരിക്കുന്നതിനായി വിട്ടുകൊടുത്തത്.

എന്നാൽ മൃതദേഹം സംസ്‌കരിച്ചതിനു ശേഷമാണ്‌ വയോധികയുടെ ആഭരണങ്ങൾ കാണാതായ വിവരം ബന്ധുക്കൾ പരാതിപ്പെടുന്നത്. തുടർന്ന് പൊലിസ് ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോൾ പ്രേമലത ആഭരണം ധരിച്ചിരുന്നില്ലെന്നാണ് ജീവനക്കാർ വിശദീകരണം നൽകിയത്. എന്നാൽ പ്രേമലതയുടെ കഴുത്തിലും കൈയിലും ആഭരണങ്ങൾ കണ്ടിരുന്നതായി ആംബുലൻസ് വാൻ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് മകളുടെ ഭർത്താവാണ് സിറ്റി പൊലിസ് കമ്മിഷണർ, ഡി. എം. ഒ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയത്. സംഭവത്തെ കുറിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും സിറ്റി പൊലിസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP