Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റഫീഖ് അഹമ്മദിനും കാരശ്ശേരി മാഷിനും എതിരെയുള്ള സൈബർ ആക്രമണങ്ങളിൽ നീതിബോധമുള്ളവർ പ്രതികരിക്കണം; സിപിഎമ്മിന്റെ സൈബർ ഗുണ്ടായിസം നീതികരിക്കാനാവാത്തത് എന്ന് കെ.സുധാകരൻ എംപി

റഫീഖ് അഹമ്മദിനും കാരശ്ശേരി മാഷിനും എതിരെയുള്ള സൈബർ ആക്രമണങ്ങളിൽ നീതിബോധമുള്ളവർ പ്രതികരിക്കണം; സിപിഎമ്മിന്റെ  സൈബർ ഗുണ്ടായിസം നീതികരിക്കാനാവാത്തത് എന്ന് കെ.സുധാകരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.റെയിൽ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കു നേരെ സിപിഎം സൈബർ സംഘം നടത്തുന്ന വന്യമായ ആക്രമണം നീതികരിക്കാനാവാത്തതാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

വ്യക്തിഹത്യ നടത്തുകയാണ് ഇതു വഴി സിപിഎം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്യത്തിൽ മേലുള്ള ക്രൂരമായ കടന്നു കയറ്റമാണിത്.സിപിഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചു കൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതി.

കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ നാടല്ലേ? ഇത്രയും അധമമായ പ്രവൃത്തികൾ അനുവദിക്കാമോ? കവി റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലുള്ളവർക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബർ ആക്രമണങ്ങൾക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP