Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് മരണാനന്തര ധനസഹായം; രണ്ടുദിവസത്തിനകം മുഴുവൻപേരും അപേക്ഷ സമർപ്പിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ; മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ആരെയും മടക്കി അയക്കില്ല

കോവിഡ് മരണാനന്തര ധനസഹായം; രണ്ടുദിവസത്തിനകം മുഴുവൻപേരും അപേക്ഷ സമർപ്പിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ; മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ആരെയും മടക്കി അയക്കില്ല

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ്മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു നൽകുന്ന എക്‌സ് ഗ്രേഷ്യ 50,000 രൂപ ധനസഹായത്തിന് അപേക്ഷിക്കാത്തവരുടെ പട്ടിക തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ എടുത്ത് അവരെക്കൊണ്ട് അപേക്ഷിപ്പിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുവാൻ സെക്രട്ടറിമാർക്ക് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശം നൽകി. രണ്ടുദിവസത്തിനകം 100 ശതമാനം പേരെക്കൊണ്ടും എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷ നൽകുന്നതിനുള്ള നടപടികളുമായാണു ജില്ലാ ഭരണകൂടം മുന്നോട്ടുപോകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, പിഎച്ച്സി മെഡിക്കൽ ഓഫീസർമാർ, ആശാപ്രവർത്തകർ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഇനിയും അപേക്ഷ സമർപ്പിക്കുവാനുള്ളവർ അതത് വില്ലേജ് ഓഫീസുകളെയോ അക്ഷയ കേന്ദ്രങ്ങളെയോ ഉടൻ സമീപിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. കോവിഡ് മരണ സർട്ടിഫിക്കറ്റിനായി (ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ്-ഡിഡിഡി) കാത്തിരിക്കേണ്ടതില്ല. പോർട്ടലിൽ കോവിഡ് മരണ സർട്ടിഫിക്കറ്റ് നമ്പർ പരിശോധിച്ച് വിവരങ്ങൾ കൃത്യമാണോ എന്ന് വില്ലേജ് ഓഫീസർമാർ ഉറപ്പാക്കും. ലീഗൽ ഹയർഷിപ്പ്(അനന്തരാവകാശ) സർട്ടിഫിക്കറ്റും നൽകേണ്ടതില്ല. ബന്ധം തെളിയിക്കുന്ന റേഷൻ കാർഡിന്റെ പകർപ്പ് മതിയാകും. അപേക്ഷിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് വില്ലേജ് ഓഫീസർമാർ, അക്ഷയകേന്ദ്രങ്ങൾ ആവശ്യമായ സഹായം നൽകും. ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പർ നൽകിയും അപേക്ഷ സമർപ്പിക്കാം. ഡി.എം.ഒ ഒപ്പിട്ട സർട്ടിഫിക്കറ്റ് നിർബന്ധമില്ല. https://covid19.kerala.gov.in/deathinfo ൽ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റിന്റെ വിശദ വിവരം ലഭിക്കുമെന്നും കളക്ടർ പറഞ്ഞു.

അപേക്ഷയുമായി എത്തുന്നവരെ കോവിഡ് മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ മടക്കി അയക്കരുത്. കോവിഡ് മരണ സർട്ടിഫിക്കറ്റ് നമ്പർ ഇല്ലെങ്കിൽ അത് പോർട്ടലിൽ നിന്ന് ലഭിക്കും. അക്ഷയ സെന്ററുകൾ, വില്ലേജ് ഓഫീസുകൾ എന്നിവടങ്ങളിൽ എത്തുന്ന എക്സ് ഗ്രേഷ്യ അപേക്ഷകരെ ഒരു കാരണവശാലും മടക്കി അയക്കരുതെന്നും അവർക്കാവശ്യമായ സഹായങ്ങൾ നൽകണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. എറണാകുളം ജില്ലയിൽ 6198 പേരാണ് കോവിഡ്മൂലം മരിച്ചത്. ഇതിൽ 3900 അപേക്ഷകൾ മാത്രമാണ് എക്‌സ് ഗ്രേഷ്യ ധനസഹായത്തിനു ലഭിച്ചത്.

എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനും സഹായങ്ങൾക്കും ജില്ലാതല, താലൂക്ക്തല കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം.

ജില്ലാതല കൺട്രോൾ റൂം - 1077 (ടോൾ ഫ്രീ നമ്പർ)
ലാൻഡ് ഫോൺ - 0484- 2423513
മൊബൈൽ - 9400021077

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP