Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ടു; യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ടു; യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി

സ്വന്തം ലേഖകൻ

ബെംഗളൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 11 വർഷംമുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ് ജനനേന്ദ്രിയം നഷ്ടമായ ഹാവേരി റാണിബെന്നുർ സ്വദേശിയായ ബസവരാജുവാണ് (24) നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ബസവരാജുവിന് ഇൻഷുറൻസ് കമ്പനി 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജസ്റ്റിസ് എസ്.ജി. പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

2011-ലാണ് റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി പിന്നിൽനിന്ന് ഇടിച്ചിട്ടത്. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് പരിക്കേറ്റയാളുടെ എല്ലാ ആവശ്യങ്ങളുമുൾപ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു. എന്നാൽ, ബസവരാജു 11.75 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയമായി ഉയർത്തുകയായിരുന്നു.

പരാതിക്കാരന് വിവാഹം കഴിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടെന്നും ആശ്വാസകരമായ വിവാഹജീവിതം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുണ്ടാകാൻ സാധ്യതയില്ലാത്തതും കോടതി കണക്കിലെടുത്തു. പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയിൽ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക ഉയർത്തിയതെന്നും കോടതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP