Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കി; വിദ്യാർത്ഥിക്കെതിരെ കേസ്

സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കി; വിദ്യാർത്ഥിക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കട്ടപ്പന: സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് കേസ്. സംഭവത്തെ തുടർന്ന് പ്രതിയായ ആൺകുട്ടി ഒളിവിൽ പോയി. ഒളിവിൽ പോയ പ്രതിക്കും പ്രായപൂർത്തിയായിട്ടില്ലെന്നാണ് പൊലീസ് നിഗമനം.

അമ്മയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പെൺകുട്ടി ഓൺലൈൻ പഠനം നടത്തിയിരുന്നത്. ഈ ഫോൺ വഴി പെൺകുട്ടി സഹപാഠിയുടെ സുഹൃത്തുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുക്കുകയും പിന്നീട് അയാൾ പെൺകുട്ടിയുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കുകയുമായിരുന്നു.

വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. പൊലീസിൽ പരാതി നൽകി. പ്രതി ഒളിവിലാണ്. ഇയാൾ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP