Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെർസിലിസ് ഐസ്‌ക്രീം: ദുൽഖർ സൽമാൻ ബ്രാൻഡ് അംബാസിഡർ; മെർസിലിസ് പുറത്തിറക്കുന്നത് നാച്വറൽ ഫ്രൂട്ട്പൾപ്പ് ഉപയോഗിച്ച് ഹെൽത്തി ഐസ്‌ക്രീം

മെർസിലിസ് ഐസ്‌ക്രീം: ദുൽഖർ സൽമാൻ ബ്രാൻഡ് അംബാസിഡർ; മെർസിലിസ് പുറത്തിറക്കുന്നത് നാച്വറൽ ഫ്രൂട്ട്പൾപ്പ് ഉപയോഗിച്ച് ഹെൽത്തി ഐസ്‌ക്രീം

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ഐസ്‌ക്രീം ഉത്പാദനരംഗത്തെ പ്രമുഖനായ ജോസഫ് എം കടമ്പുകാട്ടിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മെർസിലിസ് ഐസ്‌ക്രീമിന്റെ ബ്രാൻഡ് അംബാസിഡറായി പ്രശസ്തചലച്ചിത്രതാരം ദുൽഖർ സൽമാൻ കരാർ ഒപ്പു വെച്ചു. മെർസിലിസ് ഐസ്‌ക്രീം ചെയർമാൻ ജോസഫ് എം കടമ്പുകാട്ടിൽ, പുഷ് 360 സി.എം.ഡി വി.എ ശ്രീകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് രാജ്യമാകെ വിപണി കണ്ടെത്തുന്നതിന്, ബോളിവുഡോളം പടർന്ന ദുൽഖറിന്റെ പ്രശസ്തിമെർസിലിസിന് ഗുണകരമാകുമെന്ന് ചെയർമാൻ ജോസഫ് എം കടമ്പുകാട്ടിൽ പറഞ്ഞു. ദുൽഖറിന്റെ കലർപ്പില്ലാത്ത ജനകീയതയും സ്വാഭാവികമായ അഭിനയസിദ്ധിയും കളങ്കമില്ലാത്ത സ്വഭാവഗുണങ്ങളും അദ്ദേഹം പുലർത്തുന്ന ആരോഗ്യ രീതികളുമെല്ലാം മെർസിലിസ് പിന്തുടരുന്ന മൂല്യങ്ങളുമായി ഒത്തുചേർന്നു പോകുന്നതാണ്. അതിനാൽത്തന്നെ ദുൽഖറിനോടൊപ്പമുള്ള ബ്രാൻഡിങ് കമ്പനിയെ സംബന്ധിച്ച് സ്വാഭാവികമാണെന്നും ജോസഫ് എം.കടമ്പുകാട്ടിൽ കൂട്ടിച്ചേർത്തു.

നാച്വറൽ ഫ്രൂട്ട്പൾപ്പ് ഉപയോഗിച്ച് ഹെൽത്തി ഐസ്‌ക്രീം പുറത്തിറക്കാനായുള്ള മെർസിലിസിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് ദുൽഖർ പറഞ്ഞു. പ്രകൃതിദത്ത ഐസ്‌ക്രീം ഉത്പാദനത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച ജോസഫ് എം കടമ്പുകാട്ടിൽ, നാച്വറലിനൊപ്പം ആരോഗ്യദായകവുമായ ഐസ്‌ക്രീം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെർസിലിസ് ബ്രാൻഡുമായി എത്തുന്നത്.

ഇതിനായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐസ്‌ക്രീം ഫാക്ടറിയാണ് മെർസിലിസ് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പാലുത്പാദനം നടക്കുന്ന തമിഴ്‌നാട്ടിലെ ധർമപുരിയിൽ സ്ഥാപിച്ചിരിക്കുന്ന ഫാക്ടറി, പ്രദേശത്തെ കർഷകരിൽ നിന്ന് നേരിട്ട് പാൽ സ്വീകരിക്കുന്ന സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ഉത്പാദനത്തിനാവശ്യമായ പഴങ്ങളും ധർമപുരിയിലെ കർഷകരിൽ നിന്നു തന്നെയാണ് ശേഖരിക്കുന്നത്. നിറങ്ങളും രുചികളുമടക്കം മുഴുവൻ അസംസ്‌കൃതവസ്തുക്കളും പ്രകൃതിയിൽ  നിന്ന് നേരിട്ട് ശേഖരിച്ച്
ഉപയോഗിക്കുന്ന മെർസിലിസ്, ഹെൽത്തി ഐസ്‌ക്രീം എന്ന പ്രഖ്യാപനവുമായാണ് വിപണിയിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP