Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാർത്ഥിനിയെ പൊലീസ് വീട്ടിലെത്തിച്ചു; 19കാരൻ റിമാൻഡിൽ

ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാർത്ഥിനിയെ പൊലീസ് വീട്ടിലെത്തിച്ചു; 19കാരൻ റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

ഈരാറ്റുപേട്ട: ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാർത്ഥിനിയെ പൊലീസ് തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി വീട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരം പൂവച്ചൽ സ്വദേശി ജെഫിൻ നിവാസിൽ ജെഫിൻ ജോയി (19) യോടൊപ്പമാണ് വിദ്യാർത്ഥിനി വീടുവിട്ടത്. പെൺകുട്ടിയെ മുറിയിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് വിദ്യാർത്ഥിനിയുടെ വീടിന് സമീപമെത്തിയ ജെഫിൻ രാവിലെ വിദ്യാർത്ഥിനിയുമായി കെ.എസ്.ആർ.ടി.സി. ബസ്സിൽ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു. ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവർ പിന്നിട് മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് കണ്ടെത്തിയത്.

മൊബൈൽ ഫോൺ ഇല്ലാതെ വിദ്യാർത്ഥിനി വീടുവിട്ടത്തോടെ അന്വേഷണത്തിനും പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ സുഹൃത്തിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇരുവരും കാട്ടാക്കടയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് കാട്ടാകട പൊലീസിൽ വിവരം അറിയിക്കുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

പാലാ ഡി.വൈ.എസ്‌പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട എസ്‌ഐ. തോമസ് സേവ്യർ, അനിൽ കുമാർ, എലിയമ്മ ആന്റണി, നിത്യ മോഹൻ, ശരത് കൃഷ്ണദേവ് എന്നിവരടങ്ങിയ സംഘമായിരുന്നു അന്വേഷണം നടത്തിയത്. ഇരുവരെയും ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP