Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202221Saturday

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ വർഗീയതയും ദാരിദ്ര്യവുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ വർഗീയതയും ദാരിദ്ര്യവുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതയും ദാരിദ്ര്യവുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. എഴുപത്തി മൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുന്നത് മതേതരത്വത്തിൽ അധിഷ്ടിതമായാണ്. എന്നാൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ ഒരേ പോലെ രാജ്യത്താകമാനം പിടിമുറുക്കിയിരിക്കുകയാണെണും രാജ്യത്തിന്റെ മുൻപോട്ടു പോക്കിനെ ഈ ശക്തികൾ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.ചെറുതും വലുതുമായ ഒട്ടേറെ സമരപോരാട്ടങ്ങൾ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് ശക്തിപകർന്നിട്ടുണ്ട്. 200 വർഷക്കാലും നമ്മുടെ രാജ്യം അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന ഏതുസമരവും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തന്നെയാണ് പരിഗണിക്കുന്നത്.

ഇതിന്റെ ഭാഗമായി കേരളത്തിൽ നടന്നകർഷക സമരങ്ങൾ രാജ്യത്ത് സ്വാതന്ത്യത്തിന് വേണ്ടി നടന്ന പോരാട്ടങ്ങളുടെ ഭാഗമാണെന്നും ആ രീതിയിൽ കരിവെള്ളൂരിലെയും മുനയൻകുന്നിലെയും പാടിക്കുന്നിലെയും കർഷകർ നടത്തിയ സാമ്രാജ്വത്യവിരുദ്ധ പോരാട്ടങ്ങൾ പിന്നീട് അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും എം. വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ അന്തസത്ത മതേതരത്വവും സോഷ്യലിസവും വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണ ഘടന തന്നെയാണ്.

അംബേദ്ക്കറടക്കമുള്ള ഭരണഘടനാശിൽപ്പികൾ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാരാംശം ആറ്റികുറുക്കിയെടുത്താണ് ഭരണഘടനയെഴുതിയുണ്ടാക്കിയത്. വലിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെയാണ് രാജ്യത്തിന്റെ ഭരണഘടന രൂപീകരിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞുനിരവധി ആളുകൾ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. അവരുടെ പോരാട്ടങ്ങളുടെ ഫലമായാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത്

ശരിയായ രീതിയിലും തെറ്റായ രീതിയിലും പ്രവർത്തിച്ചവരുണ്ട് അവരുടെ എല്ലാം ലക്ഷ്യം സ്വാതന്ത്ര്യമായിരുന്നു ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കേണ്ടത് ഇന്നത്തെ കാല ഘട്ടത്തിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം നമ്മുടെ രാജ്യത്തിന് ഇന്നും നേടാനായിട്ടില്ല

സമ്പന്നർ വീണ്ടും സമ്പന്നരാവുന്നു ദരിദ്രർ വീണ്ടും ദരിദ്രരായി തന്നെ നില നിൽക്കുന്നു. കേരളത്തിൽ അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവ്വെ ഈ മാസം പൂർത്തിയാവും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ദരിദ്രരുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ആഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരേഡ് വീക്ഷിക്കാൻ സൗകര്യമൊരുക്കിയിരുന്നില്ല. വിജയ് ഭാരത് റെഡ്ഡി നയിച്ച പരേഡിൽ പൊലീസ്, എക്സൈസ്, , ജയിൽ വകുപ്പുകൾ അണിനിരന്നു. നായ്ക് ബി. ചൗധരി ബാന്റ് മേളമൊരുക്കി എംഎ‍ൽഎ. മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ,ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, പൊലീസ് കമ്മീഷണർ ആർ ഇളങ്കോ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP