Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചലദൃശ്യം ഒഴിവാക്കിയതിൽ പ്രതിഷേധം; ശ്രീനാരായണ ഗുരുവിന്റെ പ്രതീകാത്മക നിശ്ചലദൃശ്യം കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച് ഡിവൈഎഫ്ഐ

റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചലദൃശ്യം ഒഴിവാക്കിയതിൽ പ്രതിഷേധം; ശ്രീനാരായണ ഗുരുവിന്റെ പ്രതീകാത്മക നിശ്ചലദൃശ്യം കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച് ഡിവൈഎഫ്ഐ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ ശ്രീനാരായണഗുരുവിന്റെ പ്രതീകാത്മക നിശ്ചലദൃശ്യം സ്ഥാപിച്ച് ഡി.വൈ. എഫ്. ഐയുടെ പ്രതിഷേധം.റിപ്പബ്ളിക്ക് ദിനത്തിൽ കണ്ണൂർ കാൽടെക്സ് ജങ്ഷനിലാണ് കേരളത്തിന്റെ നിശ്ചലദൃശ്യമായ ശ്രീനാരായണഗുരുവിന്റെ രൂപം തഴയപ്പെട്ടതിൽ പ്രതിഷേധിച്ച് ഡി.വൈ. എഫ്. ഐ പ്രതീകാത്മകമായി സ്ഥാപിച്ചു പ്രതിഷേധിച്ചത്.

ഒരു സംസ്ഥാനത്തിന്റെ സർഗാത്മക ആവിഷ്‌കാരം അവതരിപ്പിക്കാൻ പറ്റാത്ത രാജ്യമായി ഇന്ത്യയെ നരേന്ദ്ര മോദി സർക്കാർ മാറ്റിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡി.വൈ. എഫ്. ഐ ജില്ലാസെക്രട്ടറി എം. ഷാജൻ ആരോപിച്ചു.ശ്രീനാരായണ ഗുരുവിനെ മറന്ന് റിപ്പബ്ലിക് ആഘോഷ പരിപാടികൾ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് റിപ്പബ്ലിക് ദിനത്തിൽ ഡി.വൈ. എഫ്. ഐ പ്രവർത്തകർ നവോത്ഥാന നായകനായ ഗുരുവിന്റെ നിശ്ചലദൃശ്യം സ്ഥാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP