Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202222Sunday

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയത് രാഷ്ട്രീയ പകപോക്കലല്ല; സർക്കാർ തീരുമാനം അനുസരിച്ചാണ് നടപടി എന്നും മന്ത്രി കെ രാജൻ

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയത് രാഷ്ട്രീയ പകപോക്കലല്ല; സർക്കാർ തീരുമാനം അനുസരിച്ചാണ് നടപടി എന്നും മന്ത്രി കെ രാജൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയം റദ്ദാക്കൽ രാഷ്ട്രീയ പകപോക്കലാണെന്ന എം ഐ രവീന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എം ഐ രവീന്ദ്രന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. സർക്കാർ തീരുമാനം അനുസരിച്ചാണ് പട്ടയം റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദ്ദേശപ്രകാരമാണ് പട്ടയം നൽകിയതെന്നും വ്യാജ പട്ടയങ്ങൾ നൽകിയിട്ടില്ലെന്നുമായിരുന്നു എം ഐ രവീന്ദ്രന്റെ വാദം.

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയർന്ന പേരാണ് രവീന്ദ്രൻ പട്ടയങ്ങൾ. 1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഇറക്കിയ പട്ടയങ്ങൾ വൻവിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP