Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓമിക്രോൺ വ്യാപനം: പറശ്ശിനി മടപ്പുരയിൽ ആരാധനാ ചടങ്ങുകൾ ഒഴിവാക്കി

ഓമിക്രോൺ വ്യാപനം: പറശ്ശിനി മടപ്പുരയിൽ ആരാധനാ ചടങ്ങുകൾ ഒഴിവാക്കി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്ത് കേരളത്തിൽ ഓമിക്രോൺ വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി പറശ്ശിനി മടപ്പുരയിലെ തിരുവപ്പന വെള്ളാട്ടം കെട്ടിയാടൽ, കുട്ടികൾക്കുള്ള ചോറൂൺ വഴിപാട്, അന്നദാനം, പ്രസാദം, ചായ വിതരണം എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുന്നതായി ട്രസ്റ്റി ഭാരവാഹികൾ പറഞ്ഞു.

ഭക്തജനങ്ങൾക്ക് രാവിലെ ആറു മണി മുതൽ രാത്രി ഏഴിമണി വരെ മടപ്പുരയ്ക്ക് അകത്ത് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ സമയങ്ങളിൽ വഴിപാട് കൗണ്ടർ പ്രവർത്തിക്കുന്നതാണ്. ദർശനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ദർശനം നടത്തേണ്ടതാണെന്നും പറശ്ശിനി മഠപ്പുര എന്ന ഫേയ്സ് ബുക്ക് പേജിലുടെ ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP