Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202218Wednesday

കുതിരാൻ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത ലോറി പിടികൂടി; ലോറി ഇരുമ്പുപാലം സ്വദേശിയുടേത്

കുതിരാൻ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത ലോറി പിടികൂടി; ലോറി ഇരുമ്പുപാലം സ്വദേശിയുടേത്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കുതിരാൻ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത ലോറി പിടികൂടി. ഇരുമ്പുപാലം സ്വദേശിയുടേതാണ് ലോറി. പീച്ചി പൊലീസാണ് ലോറിയും ഡ്രൈവർ ജിനേഷിനെയും കസ്റ്റഡിയിലെടുത്തത്. ദേശീയപാത നിർമ്മാണത്തിന് കരാറുള്ള ലോറിയാണിതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി പിൻഭാഗം ഉയർത്തിവച്ച് തുരങ്കത്തിലൂടെ കടന്നുപോയത്. 104 ലൈറ്റുകളും സുരക്ഷാ ക്യാമറകളും പൊടിപടലങ്ങൾ തിരിച്ചറിയാനുള്ള സെൻസറുകളും പൂർണ്ണമായി തകർന്നിരുന്നു. സംഭവത്തിന് ശേഷം ലോറി നിർത്താതെ പോവുകയായിരുന്നു.

പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സിസി ടിവിയിൽ നിന്ന് ടിപ്പർ ലോറിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പർ വ്യക്തമല്ലായിരുന്നു. ലൈറ്റുകൾ തകർന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പർ നിർത്തുകയും പിന്നീട് പിൻഭാഗം താഴ്‌ത്തിയ ശേഷം നിർത്താതെ ഓടിച്ചുപോകുകയും ചെയ്യുകയായിരുന്നു.

അതേസമയം, സംഭവം തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗത കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകൾ തകർന്ന ഭാഗത്ത് ബാരിക്കേഡ് വച്ച് അധികൃതർ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP