Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വ്യാപനം രൂക്ഷമായ തൃശൂരും കാസർഗോഡും സിപിഎം സമ്മേളനങ്ങൾ നടത്തുന്നത് തികഞ്ഞ അഹന്ത; ജനങ്ങളുടെ ജീവൻ വച്ചുള്ള അപകടകരമായ ഈ കളി അവസാനിപ്പിക്കാൻ പാർട്ടി തയ്യാറാവണം എന്ന് വി.മുരളീധരൻ

കോവിഡ് വ്യാപനം രൂക്ഷമായ തൃശൂരും കാസർഗോഡും സിപിഎം സമ്മേളനങ്ങൾ നടത്തുന്നത് തികഞ്ഞ അഹന്ത; ജനങ്ങളുടെ  ജീവൻ വച്ചുള്ള അപകടകരമായ ഈ കളി അവസാനിപ്പിക്കാൻ പാർട്ടി തയ്യാറാവണം എന്ന് വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് രോഗവ്യാപനം കുതിച്ചുയരുമ്പോളും പാർട്ടി ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്ന സിപിഎം പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കിൽ സമ്മേളനങ്ങൾ മാറ്റിവയ്ക്കാൻ സിപിഎം തയ്യാറാവണം.

വൈറസിന്റെ മൊത്ത വിതരണം ഏറ്റെടുത്തിരിക്കുകയാണ് ഭരണകക്ഷി. പ്രതിനിധികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടും തിരുവനന്തപുരം ജില്ലാ സമ്മേളനം നിർത്തിവയ്ക്കാതിരുന്നത് വലിയ തോതിൽ രോഗവ്യാപനത്തിന് ഇടയാക്കി. കോവിഡ് വ്യാപനം രൂക്ഷമായ തൃശൂരും കാസർഗോഡും സമ്മേളനങ്ങൾ നടത്തുന്നത് തികഞ്ഞ അഹന്തയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവൻ വച്ചുള്ള അപകടകരമായ ഈ കളി അവസാനിപ്പിക്കാൻ സിപിഎം തയ്യാറാവണം. കേന്ദ്രകമ്മിറ്റിയിൽ രോഗം സ്ഥിരീകരിച്ചിട്ടും ക്വാറന്റൈനിൽ പോകാതിരുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തെളിച്ച പാതയിലൂടെയാണ് ജില്ലാ നേതൃത്വങ്ങൾ പോവുന്നതെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP