Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

അത്ലറ്റിക്കോ മഡ്രിഡ് താരങ്ങളുമായെത്തിയ ബസ് അടിച്ചു തകർത്ത് സോസിയദാദ് ആരാധകർ; പ്രതിഷേധിച്ച് താരങ്ങൾ

അത്ലറ്റിക്കോ മഡ്രിഡ് താരങ്ങളുമായെത്തിയ ബസ് അടിച്ചു തകർത്ത് സോസിയദാദ് ആരാധകർ; പ്രതിഷേധിച്ച് താരങ്ങൾ

സ്വന്തം ലേഖകൻ

മഡ്രിഡ്: കോപ്പ ഡെൽ റേ മത്സരത്തിനായി എത്തിയ അത്ലറ്റിക്കോ മഡ്രിഡ് താരങ്ങളുടെ ബസിനു നേരെ സോസിയദാദ് ആരാധകരുടെ ആക്രമണം. സ്പാനിഷ് ഫുട്‌ബോൾ ക്ലബ് റയൽ സോസിയദാദിന്റെ ഹോം ഗ്രൗണ്ടായ റിയാൽ അരീനയിലേക്ക് എത്തിയപ്പോഴാണ് സംഘടിച്ചെത്തിയ സോസിയദാദ് ആരാധകർ ആക്രമണം അഴിച്ചു വിട്ടത്. ബസിന്റെ ജനാലച്ചില്ലുകൾ സോസിയദാദ് ആരാധകർ അടിച്ചു തകർത്തു.

സ്റ്റേഡിയത്തിനു പുറത്തു സംഘടിച്ചെത്തിയ ഹോം ടീം ആരാധകർ, പൊലീസിന് ഇടപെടാനാകുന്നതിനു മുൻപുതന്നെ ബസ് വളയുകയായിരുന്നു. ബസിനു നേരെ ആരാധകർ പാഴ്‌വസ്തുക്കളും മറ്റും വലിച്ചെറിഞ്ഞു. അത്ലറ്റിക്കോ പരിശീലകൻ ഡിയഗോ സിമെയോണി ഉൾപ്പെടെയുള്ളവരെ ഇത് അസ്വസ്ഥരാക്കി. ടീം ബസിനുള്ളിൽനിന്നു സിമെയോണി എതിർ ടീം ആരാധകരോട് ശാന്തരാകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതു കാണാമായിരുന്നു.

സോസിയദാദ് ആരാധകർ എല്ലായ്‌പ്പോഴും സ്റ്റേഡിയത്തിനു പുറത്തു സംഘടിച്ചു നിൽക്കാറുള്ളതാണ്. പക്ഷേ, ഞങ്ങൾക്കു പൊലീസ് സംരക്ഷണം ഒരുക്കിയില്ലെന്നും സംഭവത്തെക്കുറിച്ചു സിമെയോണി പ്രതികരിച്ചു. തുടർന്നു നടത്ത മത്സരം സോസിയദാദ് 20നു ജയിച്ചു.

കഴിഞ്ഞ ആഴ്ച, റയൽ ബെറ്റിസ് സെവിയ്യ മത്സരത്തിനിടെ സെവിയ്യ സെവിയ്യ താരം ജൊവാൻ ജോർദാനെ ഗാലറിയിലിരുന്ന ആരാധകൻ ആക്രമിച്ചിരുന്നു. മത്സരത്തിനിടെ ഗാലറിയിൽനിന്ന് ആരാധകൻ വലിച്ചെറിഞ്ഞ വസ്തു വന്നു കൊണ്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP