Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസ്; ചീഫ് എയർ പോർട്ട് ഓഫീസർ ഗിരി മധുസൂദന റാവുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസ്; ചീഫ് എയർ പോർട്ട് ഓഫീസർ ഗിരി മധുസൂദന റാവുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ചീഫ് എയർ പോർട്ട് ഓഫീസർ ഗിരി മധുസൂദന റാവുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സഹപ്രവർത്തക നൽകിയ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു.

ഹർജിക്കാരനെ അറസ്റ്റു ചെയ്താൽ ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയയ്ക്കണമെന്ന് ജസ്റ്റീസ് പി. ഗോപിനാഥ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇന്നു രാവിലെയാണ് മധുസൂദനറാവു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായത്.

മധുസൂദന റാവുവിന്റെ മൊബൈൽ ഫോൺ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസിന് കൈമാറണമെന്നും നിർദ്ദേശമുണ്ട്. ജനുവരി 31 വരെ എല്ലാ ദിവസവും ഇതേസമയം ചോദ്യം ചെയ്യലിന് എത്തണം. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്. ജനുവരി നാലിനു ഗിരി മധുസൂദന റാവു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജീവനക്കാരിയുടെ ആരോപണം. പരാതിയെത്തുടർന്ന് ഗിരി മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP