Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർകോഡ് പൊതുപരിപാടികൾ പാടില്ലെന്ന് ഉത്തരവിറക്കി കളക്ടർ; രണ്ട് മണിക്കൂറിനുള്ളിൽ ഉത്തരവ് പിൻവലിച്ചു

കാസർകോഡ് പൊതുപരിപാടികൾ പാടില്ലെന്ന് ഉത്തരവിറക്കി കളക്ടർ; രണ്ട് മണിക്കൂറിനുള്ളിൽ ഉത്തരവ് പിൻവലിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ പാടില്ലെന്ന് അറിയിച്ച് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ച് കാസർഗോഡ് കളക്ടർ. സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിൽ കളക്ടറുടെ നടപടി ഏറെ ശ്രദ്ധേയമാണ്.

കാസർഗോഡ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ആണ് പുറത്തിറക്കിയ ഉത്തരവ് രണ്ടു മണിക്കൂറിനുള്ളിൽ പിൻവലിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കളക്ടർ വിശദീകരണവും നൽകുന്നുണ്ട്.

ടിപിആർ അടിസ്ഥാനമാക്കിയാണ് ആദ്യ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസൃതമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിൻവലിക്കുന്നതെന്നാണ് കളക്ടർ നൽകുന്ന വിശദീകരണം. .

കാസർഗോഡ് ജില്ലയിലെ ഇന്നത്തെ ടിപിആർ 36.6 ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP