Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മുകാരെ കയറൂരി വിട്ടുള്ള കളി തീക്കളി; ജനാധിപത്യ പ്രതിഷേധത്തെ ഗുണ്ടാസംഘത്തിന്റെ ശൈലിയിലാണ് സിപിഎം നേരിടുന്നതെന്ന് പി.എം.എ. സലാം

സിപിഎമ്മുകാരെ കയറൂരി വിട്ടുള്ള കളി തീക്കളി; ജനാധിപത്യ പ്രതിഷേധത്തെ ഗുണ്ടാസംഘത്തിന്റെ ശൈലിയിലാണ് സിപിഎം നേരിടുന്നതെന്ന് പി.എം.എ. സലാം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജനാധിപത്യ മാർഗത്തിൽ പ്രതിഷേധിക്കുന്നവരെ ഗുണ്ടാസംഘത്തിന്റെ ശൈലിയിലാണ് സിപിഎം നേരിടുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ ആക്രമിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ സംഘപരിവാർ ശക്തികൾ ചെയ്യുന്നത് കേരളത്തിൽ സിപിഎം ആവർത്തിക്കുന്നു. കർഷക സമരങ്ങൾക്ക് നേരെയുള്ള സംഘപരിവാർ ആക്രമണങ്ങൾ നാം മറന്നിട്ടില്ല. ജനാധിപത്യ വ്യവസ്ഥയെ സക്രിയമായി നിലനിർത്തുന്നത് വിമർശനവും പ്രതിഷേധങ്ങളുമാണ്. എന്നാൽ അതിനെയെല്ലാം പൊലീസിനെ ഉപയോഗിച്ചും പാർട്ടിക്കാരെ നിരത്തിയും പ്രതിരോധിക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്.

പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്നതിലൂടെ വെറുമൊരു ഗുണ്ടാ സംഘമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും മാറി. പൊലീസ് നോക്കി നിൽക്കുമ്പോഴാണ് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്. സിൽവർ ലൈനിനെതിരെ കേരളം ഒന്നടങ്കം സമരത്തിലാണ്. ഈ സമരങ്ങളെയൊക്കെ അടിച്ചമർത്താമെന്നാണോ സിപിഎം കരുതുന്നത്?

സിപിഎമ്മുകാരെ കയറൂരി വിട്ടുള്ള കളി തീക്കളിയാണെന്ന് സർക്കാർ ഓർക്കുന്നത് നല്ലതാണ്. എങ്ങനെയൊക്കെ അടിച്ചമർത്തിയാലും ജനങ്ങൾക്കൊപ്പം യുഡിഎഫും മുസ്ലിംലീഗും സമര രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP