Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് സ്‌കൂളുകൾ പൂർണമായി അടക്കില്ല; 10, 11, 12 ക്ലാസുകളും കോളജ് ക്ലാസുകളും ഓഫ് ലൈനായി തന്നെ തുടരും

സംസ്ഥാനത്ത് സ്‌കൂളുകൾ പൂർണമായി അടക്കില്ല; 10, 11, 12 ക്ലാസുകളും കോളജ് ക്ലാസുകളും ഓഫ് ലൈനായി തന്നെ തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ പൂർണമായി അടക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‌ളൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ് ലൈനായിത്തന്നെ തുടരും. ഇന്ന് സംസ്ഥാനത്ത് ഇന്ന് 46,387 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വരുന്ന രണ്ട് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. സമ്പൂർണ അടച്ചിടൽ എന്നോ ലോക്ക്ഡൗൺ എന്നോ വിശദീകരിക്കുന്നില്ല എങ്കിലും, പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ഉണ്ടാകും. അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടാകൂ.

മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനസർക്കാർ നിർദ്ദേശിക്കുന്നത്. തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല.

ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങൾ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം. നേരത്തേ ടിപിആർ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP