Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പട്ടാമ്പി കോളേജിൽ ഡി ജെ പാർട്ടി; പങ്കെടുത്തത് 500 ലേറെ വിദ്യാർത്ഥികൾ; പൊലീസ് കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പട്ടാമ്പി കോളേജിൽ ഡി ജെ പാർട്ടി; പങ്കെടുത്തത് 500 ലേറെ വിദ്യാർത്ഥികൾ; പൊലീസ് കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പട്ടാമ്പിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോളേജിൽ ഡി ജെ പാർട്ടി സംഘടിപ്പിച്ചു. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിലാണ് അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡി ജെ പാർട്ടി നടന്നത്. 500ലേറെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വച്ച് പാർട്ടി സംഘടിപ്പിച്ചത്.

പരിപാടികൾക്ക് അമ്പതിലേറെ പേർ ഒരുമിച്ചു കൂടരുത് എന്ന ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകരുടെ അറിവോടെ ഡിജെ പാർട്ടി നടന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അദ്ധ്യാപകർ ഇടപെട്ട് പാർട്ടി നിർത്തിവച്ചു.

നൂറ് പേർക്കുള്ള അനുമതിയാണ് നല്കിയതെന്ന് കോളേജ് പ്രിൻസിപ്പാൾ വിശദീകരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല. രാവിലെ ആരംഭിച്ച പരിപാടി ഉച്ചയോടെ അവസാനിച്ചെന്നും പ്രിൻസിപ്പാൾ സുനിൽ ജോൺ പ്രതികരിച്ചു.

സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്തിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തിയതിനാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്. പ്രിൻസിപ്പാൾ, അദ്ധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർക്കെതിരെയാണ് കേസ്. പാലക്കാട് ജില്ലയിൽ 31ന് മുകളിലാണ് ടി പി ആർ നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP