Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ഹരിത കർമ്മസേനാംഗങ്ങളുടെ മൊബൈൽ റീചാർജ്ജ് ചെയ്യും; ഇതിന് പദ്ധതി ഭേദഗതി ചെയ്യുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ഹരിത കർമ്മസേനാംഗങ്ങളുടെ മൊബൈൽ റീചാർജ്ജ് ചെയ്യും; ഇതിന് പദ്ധതി ഭേദഗതി ചെയ്യുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതമിത്രം-സ്മാർട്ട് ഗാർബേജ് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹരിത കർമ്മസേനാംഗങ്ങൾക്ക് പ്രതിമാസം 220 രൂപയുടെ നെറ്റ് കണക്ഷൻ റീചാർജ്ജ് ചെയ്ത് നൽകുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഒരു വാർഡിലേക്ക് രണ്ട് പേരെ ഹരിത കർമ്മസേനയിലേക്ക് നിയോഗിക്കുന്നുവെങ്കിൽ ഒരാളുടെ മൊബൈലിലാണ് നെറ്റ് കണക്ഷൻ റീചാർജ്ജ് ചെയ്യുക. ഇത് കണക്കാക്കി പദ്ധതി ഭേദഗതി ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഹരിത കർമ്മ സേനകളുടെ അജൈവ പാഴ്‌വസ്തു ശേഖരണ പ്രക്രിയ ഊർജ്ജിതമാക്കാനും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം- സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ ഓരോ വീട്ടിൽ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്‌വസ്തുക്കൾ എത്രയെന്നും, അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും മാനേജ് ചെയ്യാനും സാധിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീടുകൾക്ക് നൽകുന്ന ക്യൂ.ആർ. കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിക്കുക. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപ്പിൽ ലഭ്യമാകുന്നതിലൂടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങൾക്കും മാലിന്യ ശേഖരണ, സംസ്‌കരണ പ്രവർത്തനങ്ങളുടെ പുരോഗതി മനസിലാക്കാൻ സാധിക്കും. ഈ പ്രവർത്തനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം ആവശ്യമുള്ളതിനാലാണ് ഹരിത കർമ്മസേനാംഗങ്ങൾക്ക് നെറ്റ് കണക്ഷൻ റീചാർജ്ജ് ചെയ്ത് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. സ്മാർട്ട് ഗാർബ്ബേജ് മൊബൈൽ ആപ്പ് പദ്ധതി പൂർണ്ണമായും പ്രവർത്തന സജ്ജമായാൽ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP