Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇന്ന് ഇങ്ങനെ പറയുന്ന കോടിയേരി അന്ന് പറഞ്ഞത് അങ്ങനെ; ഇത് എന്തുതരം സിൻഡ്രോം ആണോ ആവോ! കോടിയേരിക്ക് വി ടി ബൽറാമിന്റെ മറുപടി

'ഇന്ന് ഇങ്ങനെ പറയുന്ന കോടിയേരി അന്ന് പറഞ്ഞത് അങ്ങനെ; ഇത് എന്തുതരം സിൻഡ്രോം ആണോ ആവോ! കോടിയേരിക്ക് വി ടി ബൽറാമിന്റെ മറുപടി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷത്തുനിന്നുള്ള ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനത്തിനു മറുപടിയുമായി വി ടി ബൽറാം.

കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫ് നേതൃത്വം എംഎം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ എന്നിവർക്ക് കൈമാറിയെന്നുള്ള കോടിയേരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ വിമർശനം.

ഇന്ന് ഇങ്ങനെ പറയുന്നത് കോടിയേരി ബാലകൃഷ്ണൻ. അന്ന് അങ്ങനെ പറഞ്ഞതും കോടിയേരി ബാലകൃഷ്ണൻ. ഇത് എന്തുതരം സിൻഡ്രോം ആണോ ആവോ!-ഫേസ്‌ബുക്ക് കുറിപ്പിൽ ബൽറാം കുറ്റപ്പെടുത്തി.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ സമാപനച്ചടങ്ങിൽ സംസാരിക്കവെയാണ് കോൺഗ്രസിനെതിരെ കോടിയേരി പുതിയ വിമർശനമുയർത്തിയത്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ ന്യൂനപക്ഷ പ്രതിനിധികളല്ല. രാജ്യം ഹിന്ദുക്കൾ ഭരിക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണം? ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെപിസിസി പ്രസിഡന്റെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP