Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾക്ക് ലൈസൻസ് വേണ്ട; വീട്ടിലെ ചാർജിങിന് ഗാർഹിക നിരക്ക്

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾക്ക് ലൈസൻസ് വേണ്ട; വീട്ടിലെ ചാർജിങിന് ഗാർഹിക നിരക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾക്ക് (പിസിഎസ്) ലൈസൻസ് വേണ്ട. ഇവ കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടെയും സാങ്കേതിക, സുരക്ഷാ ചട്ടങ്ങൾ പാലിച്ചാൽ മതിയെന്ന് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ പരിഷ്‌കരിച്ച മാർഗരേഖയിൽ പറയുന്നു. വീട്ടിലോ ഓഫിസിലോ നിലവിലുള്ള കണക്ഷനിൽ ഗാർഹിക നിരക്കിൽ തന്നെ ചാർജ് ചെയ്യാമെന്നും മാർഗരേഖയിൽ പറയുന്നു.

*സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം ചാർജിങ് സ്റ്റേഷൻ ആരംഭിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൈമാറാം. ഒരു കിലോവാട്ട് ചാർജ് ചെയ്യുമ്പോൾ ഒരു രൂപ നിരക്കിൽ സ്ഥലമുടമയ്ക്കു നൽകണം. കരാറിന്റെ കുറഞ്ഞ കാലാവധി 10 വർഷമായിരിക്കും.

* ചാർജിങ് സ്റ്റേഷനു പുതിയ വൈദ്യുതി കണക്ഷൻ നൽകാനും നിലവിലുള്ളതു പുനഃക്രമീകരിച്ചു നൽകാനും മെട്രോ നഗരങ്ങളിൽ 7 ദിവസം, മറ്റു നഗരങ്ങളിൽ 15 ദിവസം, ഗ്രാമങ്ങളിൽ 30 ദിവസം എന്നിങ്ങനെ സമയപരിധി നിഷ്‌കർഷിച്ചു.

* പബ്ലിക് ചാർജിങ് സ്റ്റേഷനുകൾക്കും ബാറ്ററി ചാർജിങ് സ്റ്റേഷനുകൾക്കും നൽകുന്ന വൈദ്യുതിക്ക് 2025 മാർച്ച് 31 വരെ അടിസ്ഥാന നിരക്കു മാത്രമേ ഈടാക്കാവൂ. ഇക്കാലയളവിൽ നിരക്കിൽ വർധനയും പാടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP