Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളമശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച നിലയിൽ; മരണമടഞ്ഞത് 18 കാരിയായ രമ്യ

കളമശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച നിലയിൽ; മരണമടഞ്ഞത് 18 കാരിയായ രമ്യ

മറുനാടൻ മലയാളി ബ്യൂറോ

കളമശേരി : ഏലൂർ വടക്കും ഭാഗത്ത് വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച നിലയിൽ. കുഴിക്കണ്ടം തെയ്യത്തും പറമ്പിൽ പരേതനായ രവിയുടെ മകൾ രമ്യ (18) ആണ് മരിച്ചത്. കുന്നുംപുറം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. വിവാഹം ഉറപ്പിച്ചിരുന്നു.

ഏലൂർ നഗരസഭാ ഓഫീസിന് സമീപം ലോട്ടറി വിൽപന നടത്തിയിരുന്ന അമ്മ ലത ശനിയാഴ്ച വൈകീട്ട് അഞ്ചോടെ വീട്ടിലെത്തിയപ്പോഴാണ് കളി മുറിയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടത്. മുറി അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. എറണാകുളം ഗവ. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ഏലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP