Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിന് ഇത് അഭിമാന നിമിഷം; ഐഎസ്ആർഒ പുതിയ ചെയർമാൻ ഡോ.എസ്.സോമനാഥിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

കേരളത്തിന് ഇത് അഭിമാന നിമിഷം; ഐഎസ്ആർഒ പുതിയ ചെയർമാൻ ഡോ.എസ്.സോമനാഥിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി നിയമിക്കപ്പട്ട ഡോ. എസ് സോമനാഥിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും നാടിന്റെ വളർച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങൾ സംഭാവന ചെയ്യാനും എസ് സോമനാഥിന് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രി പിണറായി പറഞ്ഞത്: ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്. 

നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആർഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും നാടിന്റെ വളർച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങൾ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഭാവുകളും നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP