Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച കെ.കെ ശൈലജയുടെ ആരോഗ്യനില തൃപ്തികരം; ഐസിയുവിൽ നിരീക്ഷണം തുടരുമെന്ന് മെഡിക്കൽ ബോർഡ്

കോവിഡ് ബാധിച്ച കെ.കെ ശൈലജയുടെ ആരോഗ്യനില തൃപ്തികരം; ഐസിയുവിൽ നിരീക്ഷണം തുടരുമെന്ന് മെഡിക്കൽ ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ് : കോവിഡ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു വിൽ പ്രവേശിപ്പിച്ച മുൻ ആരോഗ്യ വകുപ്പുമന്ത്രിയും മട്ടന്നൂർ എംഎ‍ൽഎയുമായ കെ കെ ശൈലജയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോവിഡ് പോസിറ്റീവായതിനൊപ്പം കടുത്ത ശരീരവേദനയും ക്ഷീണവും കാരണമാണ് ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിയോടെ കെ.കെ ശൈലജ യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മോണോക്ലോണൽ ആന്റിബോഡി ഇഞ്ചക്ഷൻ നൽകി. രക്തത്തിൽ ഓക്സിജന്റെ അളവ് നോർമൽ ആണെന്നും പ്രമേഹം നിയന്ത്രണവിധേയമാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തുകയുണ്ടായി.

എക്സ്-റേ, രോഗ തീവ്രത അളക്കുന്നതിനുള്ള പരിശോധനകൾക്കും വിധേയമാക്കി. ഐ.സി.യുവിൽ നിരീക്ഷണം തുടരുന്നതിനും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ചെയർമാനും ആശുപത്രി സൂപ്രണ്ട് കൺവീനറുമായ പ്രത്യേക മെഡിക്കൽ ബോർഡാണ് കെ കെ ശൈലജ യെ ചികിത്സിക്കുന്നത്. ജനറൽ മെഡിസിൻ, എമർജൻസി മെഡിസിൻ, ശ്വാസകോശ രോഗ ചികിത്സാവിഭാഗം, കാർഡിയോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ മേധാവിമാരും, പീഡ്സെൽ നോഡൽ കോവിഡ് സെൽ നോഡൽ ഓഫീസറും മെഡിക്കൽ ബോർഡ് അംഗങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP