Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് നടൻ ദുൽഖർ സൽമാൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെ നടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ തന്റെ പിന്തുണ അറിയിച്ചത്. മൂന്ന് ലവ് ഇമോജിയും നടിയുടെ കുറിപ്പിന് അദ്ദേഹം നൽകിയിട്ടുണ്ട്.

കൂടുതൽ താരങ്ങളും സിനിമാ പ്രവർത്തകരും അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യർ, ബാബുരാജ്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സംയുക്ത മേനോൻ, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി,അന്ന ബെൻ, പാർവ്വതി തിരുവോത്ത്, നിമിഷ സജയൻ, തുടങ്ങി നിരവധി പേരാണ് അക്രമം അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. സോഷ്യൽ മീഡിയയിലും നിരവധി പേർ അതിജീവിതയ്ക്ക് പിന്തുണയമായി രംഗത്ത് എത്തി.

നേരത്തെ നടൻ പൃഥ്വിരാജും, ടൊവിനോ തോമസും അക്രമം നേരിടേണ്ടി വന്ന നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ധീരത എന്ന് പറഞ്ഞു കൊണ്ടാണ് നടൻ പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവെച്ചത്. അവൾക്കൊപ്പം താങ്കൾ നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെയെന്നുമാണ് സംവിധായിക അഞ്ജലി മേനോൻ പൃഥ്വിയുടെ പോസ്റ്റിന് താഴെ കുറിച്ചത്. ഗീതു മോഹൻദാസ് ഉൾപ്പെടെയുള്ളവർ പൃഥ്വിയുടെ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വർഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

കുറ്റം ചെയ്തത് താൻ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടിട്ടുണ്ടെന്നും ആ സമയത്തൊക്കെ തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നെന്നും ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നും നടി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP