Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202221Saturday

നായകൻ പ്രണവ് മോഹൻലാൽ; 'ഹൃദയ'ത്തിനായി പാടുന്ന പൃഥ്വിരാജ്; വീഡിയോ പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ

നായകൻ പ്രണവ് മോഹൻലാൽ; 'ഹൃദയ'ത്തിനായി പാടുന്ന പൃഥ്വിരാജ്; വീഡിയോ പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: പ്രണവ് മോഹൻലാൽ നായകനാകുന്ന 'ഹൃദയം' എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് പാടിയ ഗാനം ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. 'ദർശന' എന്ന ആദ്യ ഗാനവും തരംഗമായിരുന്നു. ഇപോഴിതാ 'ഹൃദയം' എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് പാടുന്ന രംഗങ്ങൾ ഉൾപ്പടെയുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

      View this post on Instagram

A post shared by Vineeth Sreenivasan (@vineeth84)

'താരം തെളിഞ്ഞു' എന്ന് തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ശബ്ദത്തിൽ പുറത്തുവിട്ടത്. പൃഥ്വിരാജ് പാടുന്ന രംഗങ്ങളുമുള്ള വീഡിയോ ഇപോൾ വിനീത് ശ്രീനിവാസൻ പുറത്തുവിട്ടിരിക്കുകയാണ്. 'ഹൃദയം' എന്ന പുതിയ ചിത്രത്തിലെ അഞ്ചാം ഗാനമായിരുന്നു ഇത്. ഹേഷമാണ് 'ഹൃദയം' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് 'ഹൃദയം' നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താര സുരേഷാണ്. നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിർമ്മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

പ്രണവ് മോഹൻലാലിന് പുറമേ ദർശന, കല്യാണി പ്രിയദർശൻ, അരുൺ കുര്യൻ, പ്രശാന്ത് നായർ, ജോജോ ജോസ് തുടങ്ങിയവർ അഭിനയിക്കുന്നു. 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റായതിനാൽ ആകാംക്ഷയോടെയാണ് റിലീസിന് എല്ലാവരും കാത്തിരിക്കുന്നത്. ജനുവരി 21ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP