Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദുരിതാശ്വാസ ക്യാമ്പിൽനിന്ന് മത്സ്യത്തൊഴിലാളികളെ ഇറക്കിവിട്ടു; പാതിരാത്രിയിൽ കുഞ്ഞുങ്ങളുമായി തെരുവിൽ

ദുരിതാശ്വാസ ക്യാമ്പിൽനിന്ന് മത്സ്യത്തൊഴിലാളികളെ ഇറക്കിവിട്ടു; പാതിരാത്രിയിൽ കുഞ്ഞുങ്ങളുമായി തെരുവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്‌കൂളിൽനിന്ന് മത്സ്യത്തൊഴിലാളികളെ രാത്രിയിൽ ഇറക്കിവിട്ടതായി ആക്ഷേപം. തിരുവനന്തപുരം വലിയതോപ്പിലെ സെയ്ന്റ് റോച്‌സ് കോൺവെന്റ് സ്‌കൂളിൽ താമസിച്ചിരുന്നവരെയാണ് പുറത്താക്കിയത്. ഡിസംബർ മൂന്നിനായിരുന്നു ഇവരെ സ്‌കൂളിൽ നിന്ന് ബലംപ്രയോഗിച്ച് ഇറക്കിവിട്ടത്.

2017-ൽ ഉണ്ടായ കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവരെയാണ് പാതിരാത്രിയിൽ ഇറക്കിവിട്ടത്. കിടപ്പുരോഗിയും കൈക്കുഞ്ഞുങ്ങളുമടങ്ങുന്ന 16 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ സ്‌കൂൾ തുറക്കണം, കുട്ടികൾക്ക് പഠിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇവരെ പാതിരാത്രിയിൽ പെരുവഴിയിലാക്കിയത്. സ്‌കൂളിൽനിന്ന് മാറണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പോകാൻ മറ്റിടമില്ലാതിരുന്നതിനാൽ ഇവർ മാറാൻ തയ്യാറായിരുന്നില്ല.

ഇവരുടെ സമ്മതമില്ലാതെ സാധനങ്ങളെല്ലാം തൊട്ടടുത്ത ലോഡ്ജിലേക്ക് മാറ്റി. ഒടുവിൽ ഇവർ വലിയതുറയിലെ കേരള മറൈൻ ബോർഡിന്റെ കെട്ടിടത്തിന് മുന്നിൽ എത്തിപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങൾ പോലും നിർവഹിക്കാൻ സൗകര്യമില്ലാതെ ദിവസങ്ങളായി ഇവർ ഇവിടെയാണ് താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP