Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആര്യങ്കാവിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു; യാത്ര ചുരുക്കി പാലരുവി എക്സ്‌പ്രസും ചെന്നൈ എഗ്മോറും

ആര്യങ്കാവിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു; യാത്ര ചുരുക്കി പാലരുവി എക്സ്‌പ്രസും ചെന്നൈ എഗ്മോറും

സ്വന്തം ലേഖകൻ

പുനലൂർ: കനത്ത മഴയിൽ ആര്യങ്കാവിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെത്തുടർന്ന് പുനലൂർ-ചെങ്കോട്ട പാതയിലെ രണ്ടു തീവണ്ടികളും യാത്ര ചുരുക്കി. പാലക്കാട്-തിരുനെൽവേലി പാതയിലോടുന്ന പാലരുവി എക്സ്‌പ്രസും ചെന്നൈ എഗ്മോർ എക്സ്‌പ്രസുമാണ് യാത്ര ചുരുക്കിയത്.

തിങ്കളാഴ്ച രാത്രി പാലക്കാട്ടുനിന്ന് തിരുനെൽവേലിക്കു വന്ന പാലരുവി എക്സ്‌പ്രസ് പന്ത്രണ്ടരയോടെ പുനലൂരിലെത്തി മടങ്ങി. ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽനിന്ന് കൊല്ലത്തേക്കു വന്ന എഗ്മോർ എക്സ്‌പ്രസ് പുലർച്ചെ 4.30-ന് ചെങ്കോട്ടയിൽ യാത്ര അവസാനിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഇവിടെനിന്ന് ചെന്നൈയ്ക്ക് മടങ്ങിപ്പോകുകയും ചെയ്തു.

തിങ്കളാഴ്ച രാത്രിയിൽ പെയ്ത മഴയെത്തുടർന്ന് ആര്യങ്കാവ് എൽ.പി.സ്‌കൂളിനു സമീപത്തായാണ് പാളത്തിൽ മണ്ണിടിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പാത പൂർണമായും ഗതാഗതയോഗ്യമാക്കി. സർവീസുകൾ പതിവുപോലെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP