Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് കുറച്ചു; 2490 രൂപയിൽനിന്ന് 1580 രൂപയാക്കി വിമാനത്താവള അഥോറിറ്റി

വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് കുറച്ചു; 2490 രൂപയിൽനിന്ന് 1580 രൂപയാക്കി വിമാനത്താവള അഥോറിറ്റി

സ്വന്തം ലേഖകൻ

കൊണ്ടോട്ടി: വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ. പരിശോധനാനിരക്ക് കുറച്ചു. 2490 രൂപയിൽനിന്ന് 1580 രൂപയാക്കിയാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പുതിക്കിയ നിരക്ക് ചൊവ്വാഴ്ച നിലവിൽവന്നു. ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടറുകളുണ്ട്. ഈ കൗണ്ടറുകളിൽനിന്ന് വിമാനത്താവള അഥോറിറ്റിക്കുള്ള വരുമാനം വേണ്ടെന്നുവെച്ചതോടെയാണ് നിരക്ക് കുറഞ്ഞത്.

വിമാനത്താവള അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിമാനത്താവളങ്ങളിലും നിരക്കു കുറഞ്ഞു. കോവിഡ് പരിശോധനയ്ക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതിനെതിരേ കരിപ്പൂരിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംഘടനകൾ വിമാനത്താവള അഥോറിറ്റിക്ക് നിവേദനവും നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP