Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറയൂരിൽ ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കി; മനംനൊന്ത യുവാക്കളിൽ ചിലർ ആത്മഹത്യയ്ക്കു ശ്രമിച്ചതായും വിവരം

മറയൂരിൽ ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കി; മനംനൊന്ത യുവാക്കളിൽ ചിലർ ആത്മഹത്യയ്ക്കു ശ്രമിച്ചതായും വിവരം

സ്വന്തം ലേഖകൻ

മറയൂർ: മറയൂരിൽ ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. ഊരുവിലക്കിയതോടെ യുവാക്കളിൽ ചിലർ ആത്മഹത്യയ്ക്കു ശ്രമിച്ചതായും വിവരം. മറയൂർ പഞ്ചായത്തിലെ മൂന്ന് ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്ക് ഏർപ്പെടുത്തിയതായി പറയപ്പെടുന്നത്.

യുവാക്കൾ മറയൂർ ടൗണിൽ ഹോട്ടലുകളിൽ നിന്ന് ബീഫ് കഴിച്ചതായി ഊരുകൂട്ടം ആരോപിച്ചിരുന്നു. ആദിവാസികളുടെ ആചാരപ്രകാരം ബീഫ് കഴിക്കാൻ പാടില്ല എന്നുള്ള നിയമം കുടികളിൽ പാരമ്പര്യമായി നിലനിന്നു വരുന്നതാണ്. സ്ഥലത്തെ ചില രാഷ്ട്രീയ പ്രവർത്തകർ വഴിയാണ് വിവരം പുറത്തറിഞ്ഞ?ത്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP