Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാത്തിമ ലത്തീഫിന്റെ മരണം നടന്നിട്ട് രണ്ട് വർഷം; എങ്ങും എത്താതെ സിബിഐ അന്വേഷണം: പിതാവ് ഇന്ന് ചെന്നൈ സിബിഐ ആസ്ഥാനത്തെത്ത മൊഴി നൽകും

ഫാത്തിമ ലത്തീഫിന്റെ മരണം നടന്നിട്ട് രണ്ട് വർഷം; എങ്ങും എത്താതെ സിബിഐ അന്വേഷണം: പിതാവ് ഇന്ന് ചെന്നൈ സിബിഐ ആസ്ഥാനത്തെത്ത മൊഴി നൽകും

സ്വന്തം ലേഖകൻ

ണ്ടു വർഷം മുമ്പ് മരിച്ച മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് ചെന്നൈ സിബിഐ ആസ്ഥാനത്തെത്തി ഇന്ന് മൊഴി നൽകും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തും.

ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ ഒരു വിവരവും അറിയില്ല എന്ന് കുടുംബം വ്യക്തമാക്കി. അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ പിതാവ് അബ്ദുൾ ലത്തീഫിനോട് ഇന്ന് ചെന്നൈയിൽ എത്തി മൊഴി നൽകാൻ സിബിഐ നോട്ടീസ് നൽകി. നീതിക്കായി ഇടപെടൽ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി അബ്ദുൾ ലത്തീഫ് കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ പിന്തുണയും മുഖ്യമന്ത്രി അന്ന് വാഗ്ദാനം ചെയ്തിരുന്നു. വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മദ്രാസ് ഐ.ഐ.ടിയിൽ ഉപരിപഠനത്തിന് പോയ ഫാത്തിമ ലത്തീഫിന്റെ മരണം നടന്നിട്ട് രണ്ട് വർഷവും ഒരു മാസവും പിന്നിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP