Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിജിലൻസ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകൾ യാത്രയ്ക്കിടെ 'നഷ്ടമായി'; ജീവനക്കാരന്റെ കയ്യിൽ നിന്നും നഷ്ടമാത് മരട് ഫ്‌ളാറ്റ് കേസ് അടക്കമുള്ള റിപ്പോർട്ടുകളും രേഖകളും: ആസൂത്രിതമെന്ന് സംശയം

വിജിലൻസ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകൾ യാത്രയ്ക്കിടെ 'നഷ്ടമായി'; ജീവനക്കാരന്റെ കയ്യിൽ നിന്നും നഷ്ടമാത് മരട് ഫ്‌ളാറ്റ് കേസ് അടക്കമുള്ള റിപ്പോർട്ടുകളും രേഖകളും: ആസൂത്രിതമെന്ന് സംശയം

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: മബവാറ്റുപുഴ വിജിലൻസ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്നു തൃശൂർ വിജിലൻസ് കോടതിയിലേക്കു കൊണ്ടു പോയ രേഖകളാണ് തിരികെക്കൊണ്ടുവരുമ്പോൾ യാത്രാമധ്യേ 'നഷ്ടമായത്'. സംഭവവുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തു വളരെ അധികം ചർച്ച ചെയ്യപ്പെട്ട മരട് ഫ്‌ളാറ്റ് കേസ് ഉൾപ്പെടെയുള്ളവയുടെ റിപ്പോർട്ടുകളും രേഖകളുമാണു നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവം ആസൂത്രിതമോ എന്നും പൊലീസിന് സംശയം ഉണ്ട്.

നഷ്ടമായ രേഖകകളിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിച്ചിരുന്ന പത്തോളം കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകളും രേഖകളും ഉണ്ട്. കോടതിയിൽ ക്ലാസ് ഫോർ തസ്തികയിൽ ജോലി ചെയ്തിരുന്ന നേര്യമംഗലം സ്വദേശി മുരുകന്റെ കയ്യിൽ നിന്നുമാണ് രേഖകൾ നഷ്ടമായത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്നു തൃശൂർ വിജിലൻസ് കോടതിയിലേക്കു കൊണ്ടു പോയ രേഖകൾ തിരികെകൊണ്ടുവരുമ്പോൾ ചാലക്കുടിയിൽ വച്ചു നഷ്ടപ്പെട്ടെന്നാണു മൊഴി.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ജഡ്ജി ഇതുവരെ ചുമതല ഏറ്റെടുക്കാത്തതുകൊണ്ടും അഡീ. ലീഗൽ അഡൈ്വസർ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലും മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. പകരം ചുമതല വഹിക്കുന്നതു തൃശൂർ വിജിലൻസ് ജഡ്ജിയാണ്. അതിനാലാണ് രേഖകൾ മൂവാറ്റുപുഴയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടു പോയത്.

തൃശൂർ വിജിലൻസ് കോടതി പരിസരത്തും രേഖകൾ അടങ്ങിയ ഫയലുകൾ നഷ്ടമായെന്നു പറയപ്പെടുന്ന ചാലക്കുടിയിലും ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ഫയലുകൾ കാണാതായ സംഭവത്തിൽ വിജിലൻസ് കോടതി അധികൃതർ പ്രതികരിക്കാൻ തയാറായില്ല. ഫയലുകളുമായി തൃശൂരിലേക്ക് പോയ മുരുകൻ വാഹനത്തിൽ ഇരുന്ന് ഉറങ്ങിപ്പോയപ്പോൾ ഫയലുകൾ നഷ്ടപ്പെട്ടെന്നാണു വിശദീകരണം.

ഫയൽ നഷ്ടപ്പെട്ടതോടെ ജീവനക്കാരൻ കോടതിയിലേക്കു തിരികെ വന്നില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ കോടതി ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് മുരുകനെ പിടികൂടിയപ്പോഴാണു ഫയലുകൾ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ ഇക്കാര്യം കാണിച്ചു പുതിയ പരാതി നൽകി. മുരുകനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

അതേസമയം സംഭവം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ സംശയം. മരട് ഫ്‌ളാറ്റ് കേസ് ഉൾപ്പെടെയുള്ളവയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫയലുകൾ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാതെ ക്ലാസ് ഫോർ തസ്തികയിൽ ജോലി ചെയ്യുന്ന ആളുടെ കൈവശം കൊടുത്തുവിട്ടതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. ഫയലുകൾ നഷ്ടപ്പെട്ടത് ആസൂത്രിതമായാണോ എന്നും സംശയം ഉയർന്നിട്ടുണ്ട്. ഫയലുകളും രേഖകളും ആവശ്യമുള്ള, കേസുമായി ബന്ധപ്പെട്ടവരുടെ നിരീക്ഷണം ജീവനക്കാരനു മേൽ ഉണ്ടായിരുന്നിരിക്കാമെന്നും ഇയാളെ പിന്തുടർന്ന് ഫയലുകൾ കൈക്കലാക്കിയതാകാമെന്നും സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP