Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ അടച്ചു; തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 8000 ഘനയടിയായി കുറച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ അടച്ചു; തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 8000 ഘനയടിയായി കുറച്ചു

മറുനാടൻ മലയാളി ബ്യൂറോ

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ അടച്ചു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഡാമിന്റെ ഷട്ടറുകൾ അടച്ചത്. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 8000 ഘനയടിയായി കുറച്ചു.

നേരത്തേ, ഡാമിന്റെ ഒമ്പതു ഷട്ടറുകൾ 120 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്. ഇതേ തുടർന്ന് പെരിയാർ തീരത്തെ വീടുകളിൽ വെള്ളവും കയറി.

പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചിരുന്നു.

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ രാത്രിയിൽ തുറന്നുവിടുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചിരുന്നു. തമിഴ്‌നാട് സർക്കാർ ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതാണെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കൂടുതൽ ഉയർത്തിയത്. ഒമ്പത് ഷട്ടറുകൾ 120 സെന്റിമീറ്റർ അധികമായാണ് ഉയർത്തിയത്. ഇതോടെ, 12654 ഘനയടി വെള്ളമാണ് പെരിയാറിലേക്കെത്തിയത്. പെരിയാർ തീരത്ത് വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP