Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും നിർബന്ധിത പരിശോധന; ഇന്ന് ഉത്തരവിറങ്ങും

വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും നിർബന്ധിത പരിശോധന; ഇന്ന് ഉത്തരവിറങ്ങും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും നിർബന്ധിത പരിശോധന നടത്തും. കോവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ഉത്തരവിറക്കും. സർക്കാർ നിലപാടുകൾ എല്ലാവർക്കും ബാധകമാണെന്നും ഇതനുസരിക്കാത്തത് അച്ചടക്കലംഘനമായി കാണേണ്ടി വരുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ആഴ്ച തോറും സ്വന്തം ചെലവിൽ പരിശോധന നടത്തി ഫലം ഹാജരാക്കുക, രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം വാക്‌സീൻ എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുക തുടങ്ങിയ നിബന്ധനകളും ഉത്തരവിൽ ഉണ്ടാകും. അദ്ധ്യാപകർ വാക്‌സീൻ എടുക്കാത്തതു പൊതുസമൂഹത്തിൽ ചർച്ചയാകുകയാണ്. രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ഈ അദ്ധ്യാപകർക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യ സംരക്ഷണമാണു പ്രധാനമെന്നും രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുക്കുമെന്നും മന്ത്രി പറഞ്ഞു. വാക്‌സീൻ എടുക്കാത്ത 1495 അദ്ധ്യാപകരും 212 അനധ്യാപകരും സംസ്ഥാനത്ത് ഉണ്ടെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP