Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ കരകവിഞ്ഞ് പമ്പാ നദി; ഉറുമ്പിക്കരയിൽ ഉരുൾപൊട്ടിയെന്നു സംശയം; പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു

രണ്ട് മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ കരകവിഞ്ഞ് പമ്പാ നദി; ഉറുമ്പിക്കരയിൽ ഉരുൾപൊട്ടിയെന്നു സംശയം; പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു

സ്വന്തം ലേഖകൻ

ശബരിമല: രണ്ട് മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ അപ്രതീക്ഷിതമായി പമ്പാനദി കരകവിഞ്ഞു. ആറാട്ടുകടവ് ഭാഗത്ത് മണപ്പുറത്തേക്ക് വെള്ളം കയറി. ദർശനത്തിനായി സന്നിധാനത്തേക്ക് പോകാൻ എത്തിയ തീർത്ഥാടകരെ ഒരു മണിക്കൂറിലേറെ പമ്പയിൽ തടഞ്ഞു നിർത്തി. വൈകിട്ട് 4.30നാണ് ഇടിയോടു കൂടി ശക്തമായ മഴ തുടങ്ങിയത്. പമ്പ ഗവ ആശുപത്രിക്ക് സമീപമുള്ള ഗണപതി കോവിലിന്റെ പടിക്കെട്ട് വരെ വെള്ളം എത്തി. ത്രിവേണി ചെറിയ പാലം വഴി തീർത്ഥാടകർ ഗണപതി കോവിൽ ഭാഗത്തേക്ക് പോകുന്ന വഴി മുഴുവൻ വെള്ളം കയറിയതോടെയാണ് അയ്യപ്പന്മാരെ തടഞ്ഞു.

ദർശനം കഴിഞ്ഞ് മലയിറങ്ങിയവരെ പൊലീസ് സഹായത്തോടെയാണ് മറുകര എത്തിച്ചത്. രാത്രി 7.50 ആയപ്പോഴേക്കും പ്രളയജലം ഇറങ്ങിത്തുടങ്ങി. തുടർന്ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടാൻ എഡിഎം അർജുൻ പാണ്ഡ്യൻ പൊലീസിനു നിർദ്ദേശം നൽകി.

ഇടുക്കി ജില്ലയിലെ ഉറുമ്പിക്കരയിൽ ഉരുൾപൊട്ടിയെന്നു സംശയം. പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. രാത്രി എട്ടോടെയാണു വെള്ളമുയർന്നു തുടങ്ങിയത്. കനത്ത മഴയാണു കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തുകളിൽ പെയ്തത്. ഇതോടെ ഉറുമ്പിക്കരയിൽ ഉരുൾപൊട്ടിയെന്നു സംശയിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

ഉരുൾപൊട്ടിയെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. റവന്യു, പൊലീസ്, അഗ്‌നിരക്ഷാ സംഘങ്ങൾ കൂട്ടിക്കലിൽ എത്തിയിട്ടുണ്ട്. മണിമലയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് പറഞ്ഞു. കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തിലെ ആറ്റുതീരത്ത് താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP