Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസ് സേനയിലെ ചിലർ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണം; സർക്കാർ ക്രിയാത്മക നടപടികൾ എടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സമ്മേളനം

പൊലീസ് സേനയിലെ ചിലർ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണം; സർക്കാർ ക്രിയാത്മക നടപടികൾ എടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സമ്മേളനം

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: പൊലീസ് സേനയിലെ ചിലർ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സത്യസന്ധമായി സേവനം നടത്തുന്ന നിരവധി പൊലീസ് ഉദ്യോഗസ്ഥർ ഉള്ള സേനയാണ് കേരള പൊലീസ്. മാതൃകാപരമായ കുറ്റാന്വേഷണവും കേരള പൊലീസ് നടത്താറുണ്ട്.

എന്നാൽ എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടുകൾക്കും നയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ച് ഇടത് സർക്കാരിനെതിരെ പൊതുജനവികാരം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ പൊലീസ് സേനയിലെ ചിലർ നടത്തുന്നുണ്ടോ എന്ന് സമീപകാല സംഭവങ്ങളിൽ നിന്നും സംശയം ഉണരുന്നുണ്ട്. പൗരന്റെ സംരക്ഷണവും സുരക്ഷയും ഉറപ്പു വരുത്തുകയാണ് പൊലീസിന്റെ പ്രാഥമിക ചുമതല എന്നതിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് സർക്കാർ ജനമൈത്രി പൊലീസ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയത്. എന്നാൽ കോവിഡ് കാലത്ത് ഉൾപ്പെടെ പൊലീസ് കാണിച്ച മനുഷ്യത്വരഹിതമായ നടപടികൾ ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന സംഭവങ്ങളുമുണ്ടായി. മനുഷ്യാവകാശലംഘനങ്ങ ൾക്ക് തുല്യമായ നടപടികൾ ഉൾപ്പെടെ ചില പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് പതിവ് ആവുകയാണ്.

പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം ദുഷ്പ്രവണതകളും മനുഷ്യത്വ വിരുദ്ധ സമീപനങ്ങളും അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായ ക്രിയാത്മകമായ നടപടികൾ എടുക്കണമെന്നും എഐവൈഎഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികളിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക, മതതീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തുക, കേരളത്തിൽ എയിംസ് അനുവദിക്കുക, പിഡബ്ല്യുഡി റോഡുകളിൽ കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, മരുന്ന് വിപണന മേഖലയിൽ നടക്കുന്ന തീവെട്ടിക്കൊള്ള യ്ക്കും ചൂഷണത്തിനെതിരെ നിയമനിർമ്മാണം നടത്തുക, ലക്ഷദ്വീപ് കേരളത്തോട് ചേർക്കണം, അറബിക് സർവകലാശാല യാഥാർഥ്യമാക്കണം, സെക്രട്ടറിയേറ്റിലെ ഫയലുകൾ തീർപ്പാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം, ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന കൂട്ട പിരിച്ചുവിടൽ അവസാനിപ്പിക്കണം, സാന്ത്വനപരിചരണ പ്രവർത്തനങ്ങൾക്ക് ഏകീകൃത രൂപം നൽകാൻ സംസ്ഥാന സർക്കാർ മാർഗരേഖ കൊണ്ടുവരണം, കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കണം, എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും മുഴുവൻ നിയമനങ്ങളും പി എസ് സിക്ക് വിടണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP