Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൃശ്ശൂരിൽ പുരാവസ്തു തട്ടിപ്പ്; 20 കിലോ തൂക്കം വരുന്ന വ്യാജ വിഗ്രഹവുമായി ഒരു സ്ത്രീയടക്കം ഏഴ് പേർ പിടിയിൽ

തൃശ്ശൂരിൽ പുരാവസ്തു തട്ടിപ്പ്; 20 കിലോ തൂക്കം വരുന്ന വ്യാജ വിഗ്രഹവുമായി ഒരു സ്ത്രീയടക്കം ഏഴ് പേർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള, തങ്കത്തിൽ തീർത്തതെന്ന വ്യാജേന വിൽപ്പനയ്ക്കുവെച്ച വ്യാജ വിഗ്രഹവുമായി ഏഴംഗ സംഘം പിടിയിൽ. 20 കിലോ തൂക്കം വരുന്നതാണ് വ്യാജ വിഗ്രഹം. കേസിൽ പാവറട്ടി സ്വദേശി അബ്ദുൾ മജീദ്, തിരുവനന്തപുരം സ്വദേശി ഗീതാറാണി, പത്തനംതിട്ട സ്വദേശി ചെല്ലപ്പമണി ഷാജി, ആലപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ, എളവള്ളി സ്വദേശി സുജിത്രാജ്, തൃശൂർ സ്വദേശി ജിജു, തച്ചിലേത്ത് അനിൽകുമാർ എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്നും കവർച്ച പോയ വിഗ്രഹമാണിതെന്നാണ് തട്ടിപ്പുകാർ അവകാശപ്പെട്ടിരുന്നത്. തൃശ്ശൂർ പാവറട്ടി പാടൂരിലെ ഒരു ആഡംബര വീട് കേന്ദ്രീകരിച്ച് സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.

പത്ത് കോടി രൂപയ്ക്ക് വിഗ്രഹം വാങ്ങാനെന്ന വ്യാജേന ഷാഡോ പൊലീസ് ഇവരെ സമീപിച്ചിരുന്നു. ഇടനിലക്കാർ മുഖാന്തിരമാണ് പൊലീസ് പ്രതികളെ സമീപിച്ചത്. പൊലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെയാണ് തട്ടിപ്പുകാരെ പിടികൂടിയത്. വിഗ്രഹം ഒറിജിനലാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തയ്യാറാക്കിയ വ്യാജ രേഖകളും മൂന്ന് ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP