Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗർഭിണിയായ യുവതി കുളത്തിൽ മരിച്ച നിലയിൽ; മരണത്തിന് കാരണം ഭർത്താവിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

ഗർഭിണിയായ യുവതി കുളത്തിൽ മരിച്ച നിലയിൽ; മരണത്തിന് കാരണം ഭർത്താവിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

തളങ്കര: എട്ടു മാസംഗർഭിണിയായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശി റസൂലിന്റെ ഭാര്യ ഫമീദ (28)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ തളങ്കരയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരുവർഷം മുൻപ് വിവാഹിതയായ ഫമീദ എട്ടുമാസം ഗർഭിണിയായിരുന്നു.

തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്സിൽ പരേതനായ അഹ്മദ് ഖാലിദ് അക്തറിന്റെയും സുബൈദയുടെയും മകളാണ് ഫമീദ. ഭർത്താവിൽനിന്നുള്ള മാനസിക പീഡനമാണ് ഫമീദയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ചൊവ്വാഴ്ച വൈകിട്ട് വീടുവിട്ടിറങ്ങിയ ഫമീദയെ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വനിതാ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങൾ: ഫരീദ, ഫസലു, ഫൈസൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP