Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202221Friday

വീട്ടമ്മയെ വീട്ടിൽ കയറി കടന്നുപിടിച്ച് മർദ്ദനം; രക്ഷപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ സ്ത്രീയെ പിന്നാലെ എത്തിയും മർദ്ദിച്ചു; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ: സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ

വീട്ടമ്മയെ വീട്ടിൽ കയറി കടന്നുപിടിച്ച് മർദ്ദനം; രക്ഷപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ സ്ത്രീയെ പിന്നാലെ എത്തിയും മർദ്ദിച്ചു; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ: സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

പൂഞ്ഞാർ: വീട്ടമ്മയെ വീട്ടിൽ കയറി കടന്നുപിടിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പരവനാനിക്കൽ സാബുവിന്റെ ഭാര്യ ഫൗസിയ(പൊന്നു41) ആക്രമിക്കപ്പെട്ട കേസിൽ അയൽവാസി അരയത്തിനാൽ പറമ്പിൽ മുന്നയാണ് അറസ്റ്റിലായത്. അക്രമത്തിനിടെ രക്ഷപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങി ഓടി അടുത്ത വീട്ടിൽ അഭയം തേടിയ വീട്ടമ്മയെ പിന്നാലെ എത്തിയ യുവാവ് അവിടെ വച്ചും മർദിച്ചു.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് അരയത്തിനാൽ കോളനിയിൽ ചൊവ്വാഴ്ച രാത്രി എട്ടിനാണു സംഭവം. പരവനാനിക്കൽ സാബുവിന്റെ ഭാര്യ ഫൗസിയ(പൊന്നു41)യ്ക്കാണു പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ ഫൗസിയയുടെ തലയ്ക്കു സാരമായി പരുക്കേറ്റു. മുടിയിൽ പിടിച്ചു ഭിത്തിയിൽ തല ഇടിപ്പിക്കുകയായിരുന്നുവെന്നും അടിച്ചെന്നും ഇവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP