Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡിലൂടെ നടന്നു പോയ പെൺകുട്ടികളെ ശല്യപ്പെടുത്തി; യുവാവിനെ മലർത്തിയടിച്ച് പൊലീസിന് കൈമാറി കരാട്ടേ ഗേൾ ലക്ഷ്മി

റോഡിലൂടെ നടന്നു പോയ പെൺകുട്ടികളെ ശല്യപ്പെടുത്തി; യുവാവിനെ മലർത്തിയടിച്ച് പൊലീസിന് കൈമാറി കരാട്ടേ ഗേൾ ലക്ഷ്മി

സ്വന്തം ലേഖകൻ

കോഴിക്കോട്: റോഡിലൂടെ നടന്നു പോയ പെൺകുട്ടികളെ പുറകേ നടന്ന് ശല്യപ്പെടുത്തിയ യുവാവിനെ മലർത്തിയടിച്ച് പ്ലസ്‌വൺ വിദ്യാർത്ഥിനി. കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ ലക്ഷ്മി സജിത്താണ് തന്നെയും കൂട്ടുകാരികളേയും ശല്യം ചെയ്ത പൂവാലനെ മലർത്തിയടിച്ചത്.

ലക്ഷ്മിയും കൂട്ടുകാരികളും രാവിലെ സ്‌കൂളിലേക്കു പോകുന്ന വഴിയാണ് സംഭവലം. റോഡിലൂടെ നടക്കുമ്പോൾ ഒരാൾ ലക്ഷ്മിയുടെ ദേഹത്തു തട്ടി. ആരെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ ഇതേ ആൾ മറ്റൊരു പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതു കണ്ടു. പെൺകുട്ടി കുതറി മാറി. ഇതോടെ ലക്ഷ്മി ഓടി പിന്നിലൂടെ അക്രമിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു നിർത്തി. കുതറി മാറാൻ ശ്രമിച്ചപ്പോൾ കൊടുത്തു, ഒരടി. പിന്നെ കയ്യും കഴുത്തും ചേർത്തു പിടിച്ചു ബഹളം വച്ചു. അപ്പോഴേക്കും ആളുകളും സമീപത്തുണ്ടായിരുന്ന പൊലീസും സ്ഥലത്തെത്തി.

മൃഗസംരക്ഷണ വകുപ്പു ജീവനക്കാരനായ വളയം ഭൂമിവാതുക്കൽ കളത്തിൽ ബിജു (31) ആണ് പിടിയിലായത്. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായ നിമ്‌നയുടെയും മകളാണ് ലക്ഷ്മി. ദേശപോഷിണി സ്പോർട്സ് അക്കാദമിയിലാണ് കരാട്ടെ പഠിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP