Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ല; പ്രധാന വരുമാനമാർഗം; ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ

പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ല; പ്രധാന വരുമാനമാർഗം; ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ. പെട്രോളിയം ഉൽപ്പന്നങ്ങൾ പ്രധാന വരുമാനമാർഗമാണ്. കോവിഡ് കാലമായതിനാൽ ഇപ്പോൾ ഇക്കാര്യം പരിഗണിക്കാനാകില്ലെന്നും കൂടുതൽ ആലോചന വേണമെന്നും ജി എസ് ടി കൗൺസിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു.

മറുപടിയിൽ അതൃപ്തി അറിയിച്ച ഹൈക്കോടതി കൃത്യമായ വിശദീകരണം നൽകാൻ ജി എസ് ടി കൗൺസിലിനോട് ആവശ്യപ്പെട്ടു. ഡിസംബർ രണ്ടാം വാരം വീണ്ടും ഹർജി പരിഗണിക്കും.

പെടോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ്എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലുള്ളത് . പെട്രോളും ഡീസലും ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിനോടും ജിഎസ്ടി കൗൺസിലിനോടും ഹൈക്കോടതി നിർദേശിച്ചിരുന്നു.

പെടോളും ഡീസലും ജി എസ് ടിയിൽ ഉൾപ്പെടുത്തണമെന്ന ഹർജിക്കാരുടെ നിവേദനം കേന്ദ്ര സർക്കാരിന് അയക്കാനും തീരുമാനം എടുക്കാനും കോടതി നേരത്തെ നിർദേശിച്ചിരുന്നു. ജി എസ് ടി കൗൺസിൽ നിവേദനം തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ വീണ്ടും സമീപിച്ചത് .മതിയായ കാരണം പറയാതെ നിവേദനം തള്ളിയെന്നാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP