Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഖഫ് ബോർഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക് വേഗത കൂട്ടും; ഭൂമി രേഖകൾ റവന്യു വകുപ്പിന് കൈമാറാനും ധാരണയായെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

വഖഫ് ബോർഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക് വേഗത കൂട്ടും; ഭൂമി രേഖകൾ റവന്യു വകുപ്പിന് കൈമാറാനും ധാരണയായെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഖഫ് ബോർഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക് വേഗത കൂട്ടുമെന്ന് വി അബ്ദുറഹ്മാൻ. റവന്യു മന്ത്രി കെ രാജനുമായി നടത്തിയ യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചു. ഇതിനായി കേരള വഖഫ് ബോർഡ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോർഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറാനും ധാരണയായെന്നും മന്ത്രി അറിയിച്ചു.

സർവ്വേ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട ഭൂമി ഇങ്ങനെ കണ്ടെത്തി തിരിച്ചുപിടിക്കും. വഖഫ് ഭൂമിയെ കുറിച്ച് പൊതുജനങ്ങൾക്കും വിവരം കൈമാറാവുന്നതാണ് ഇതിനായി പത്ര, സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തും. ഭൂമി തിരിച്ചു പിടിക്കുന്ന നടപടി വിലയിരുത്താൻ രണ്ടു മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേൽനോട്ട സമിതിക്കും രുപം നൽകി. ചർച്ചയിൽ റവന്യു വഖഫ് സെക്രട്ടറി എ പിഎം മുഹമ്മദ് ഹനീഷ്, ലാന്റ് റവന്യു കമ്മീഷണർ കെ ബിജു, സർവ്വേ വകുപ്പ് ഡയറക്ടർ സാംബശിവ റാവു എന്നിവർ സന്നിഹിതരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP